രാംനഗറില്‍ നിന്ന് 86 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന കോര്‍ബറ്റ് വെള്ളച്ചാട്ടത്തിന്റെ ഉയരം 60 അടിയാണ്. ക്യാമ്പിംഗ്, പിക്‌നിക്, പക്ഷി നിരീക്ഷണം എന്നിവയ്‌ക്ക് അനുയോജ്യമായ സ്ഥലമാണിത്. പിക്‌നിക്കിന് ആവശ്യമുള്ളതെല്ലാം വനംവകുപ്പ് നല്‍കും. രാംനഗര്‍ വനമേഖലയിലാണ് കോര്‍ബറ്റ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കാലധുംഗിയില്‍ നിന്ന് 110കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഇവിടെ എത്താന്‍ കഴിയും.
കാടിന്റെ പച്ചപ്പ്, വെള്ളച്ചാട്ടത്തില്‍ നിന്ന് ഉയരുന്ന സംഗീതം, കിളികളുടെ കളകൂജനം, ശാന്തമായ അന്തരീക്ഷം എന്നിവ പ്രകൃതിയുടെ വശ്യതയിലേക്ക് നിങ്ങളെ കൂട്ടികൊണ്ട് പോകും. വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ എത്തുന്ന ആഭ്യന്തര സഞ്ചാരികളില്‍ നിന്ന് അഞ്ച് രൂപയും അന്താരാഷ്ട്ര സഞ്ചാരികളില്‍ നിന്ന് പത്ത് രൂപയും പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിന്റെയും ചുറ്റുമുള്ള കാടിന്റെയും മനോഹാരിത സഞ്ചാരികള്‍ക്ക് ക്യാമറയില്‍ പകര്‍ത്താം. ഇതിന് പ്രത്യേക ഫീസൊന്നും നല്‍കേണ്ടതില്ല. വെള്ളച്ചാട്ടത്തില്‍ കുളിക്കാനും അവസരമുണ്ട്. വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ക്ക് സമീപത്തെ നേച്ചര്‍ വാക്ക് മ്യൂസിയവും സന്ദര്‍ശിക്കാവുന്നതാണ്.



Click it and Unblock the Notifications