കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലെ മറ്റൊരു ആകര്‍ഷണമാണ് കാനനയാത്ര. ആന, കുതിര, ജീപ്പ് എന്നിവയില്‍ ഏതെങ്കിലും യാത്രക്ക് പ്രയോജനപ്പെടുത്താം. ഉദ്യാനത്തിന്റെ വന്യത അടുത്തറിയുന്നതിന് സഫാരിയിലൂടെ കഴിയും. കടുവ, മാന്‍, സമ്പാര്‍, നില്‍ഗൈ, ഹോഗ് ഡിയര്‍, ബാര്‍ക്കിംഗ് ഡിയര്‍, കരടി, കാട്ടുപന്നി, ഖുരല്‍, ലംഗൂര്‍, റിസസ് കുരങ്ങ് എന്നിവയെ കാണുന്നതിന് അനുയോജ്യം ജീപ്പിലും ആനപ്പുറത്തുമുള്ള യാത്രകളാണ്. മിതമായ നിരക്കില്‍ ഇവിടുത്തെ റിസോര്‍ട്ടുകള്‍ ഇത്തരം യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്.



Click it and Unblock the Notifications