പരിയസമ്പന്നരായ ഗൈഡുമാരോടൊപ്പം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ ട്രെക്കിംഗ് നടത്താവുന്നതാണ്. സഞ്ചാരികള്‍ക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന അനുഭവമായിരിക്കും ഇവിടുത്തെ ട്രെക്കിംഗ്. ദ കോര്‍ബറ്റ് ടൈഗര്‍ ഡെന്‍ റിസോര്‍ട്ട് ശരത്‌കാലത്തും വസന്തകാലത്തും ശൈത്യകാലത്തും ട്രെക്കിംഗ് പാക്കേജുകള്‍ അവതരിപ്പിക്കുന്നുണ്ട്. കുമേരിയ മുതല്‍ നൈനിറ്റാള്‍ വരെയാണ് ട്രക്കിംഗ് പാത. ഈ ഭാഗത്തിന്റെ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം 450 മീറ്റര്‍ മുതല്‍ 2500 മീറ്റര്‍ വരെ വ്യത്യാസപ്പെടും.
മരങ്ങള്‍ തിങ്ങിനിറഞ്ഞ കാടുകളിലൂടെയാണ് ട്രെക്കിംഗ് പാത കടന്നുപോകുന്നത്. കാടിനെ കീറി ഒഴുകുന്ന നദികളും അരുവികളും വിവിധങ്ങളായ പക്ഷികളും ട്രെക്കിംഗിന്റെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കും. ശൈത്യകാലമാണ് ട്രെക്കിംഗിന് ഏറ്റവും അനുയോജ്യം.



Click it and Unblock the Notifications