Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോവ്ലോങ് » കാലാവസ്ഥ

കോവ്ലോങ് കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് കോവ്ലോങ് സന്ദര്‍ശിക്കാന്‍ അനുയോജ്യം. ശൈത്യകാലമായ ഇക്കാലയളവില്‍ താപനില സഹിക്കാവുന്ന അളവിലേക്ക് താഴുന്നു. വിന്‍ജ് സര്‍ഫിങ് പോലുള്ള സാഹസിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ വിന്‍ഡ്സര്‍ഫിങ് റഗേട്ട നടക്കുന്ന ഫെബ്രുവരി തന്നെ സന്ദര്‍ശനത്തിന് തെരഞ്ഞെടുക്കണം.

വേനല്‍ക്കാലം

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് വേനല്‍. താപനില പാരമ്യത്തിലെത്തുന്നത് ഇക്കാലയളവിലാണ്. 32 മുതല്‍ 38 വരെ ഡിഗ്രി ഉയരുന്ന താപനിലയുള്ള ഇക്കാലത്ത് സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂലൈ അവസാനം മുതല്‍ സെപ്തംബര്‍ വരെയാണ് മണ്‍സൂണ്‍ കാലം. ഒരു പരിധി വരെ താപനില ഇക്കാലയളവില്‍ താഴും. ഇടവിട്ടുള്ള മഴയുള്ള ഇക്കാലത്ത് താപനില താഴ്ന്ന നിലയില്‍ നിലനില്‍ക്കും.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യം. 26 ഡിഗ്രിയില്‍ നിന്ന് 10 ഡിഗ്രി വരെ ഇക്കാലയളവില്‍ താപനില താഴും. കോവ്ലോങ് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം ഇതാണ്.