ദെയൊഗട്ട് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ്. ഹിന്ദുക്കളുടെയും ജൈനമത വിശ്വാസികളുടെയും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായതിനാല്‍ വര്‍ഷം മുഴുവന്‍ ദെയൊഗട്ടില്‍ സഞ്ചാരികള്‍ എത്താറുണ്ട്.
മാര്‍ച്ച് മുതല്‍ മെയ് വരെയാണ് സാധാരണ ഗതിയില്‍ ഇവിടുത്തെ വേനല്‍ക്കാലം. ചില അവസരങ്ങളില്‍ ഇത് ജൂണ്‍ വരെ നീളാറുണ്ട്. ഈ സമയത്ത് താപനില 25 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ വ്യത്യാസപ്പെടും.
ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് ദയൊഗട്ടിലെ മഴക്കാലം. മഴ വേനല്‍ച്ചൂടില്‍ നിന്ന് ആകാശം പകരും. എന്നിരുന്നാലും ഈ സമയത്ത് പൊതുവെ ആകാശം മേഘാവൃതമായിരിക്കും. ഈര്‍പ്പമുള്ള കാലാവസ്ഥയാണ് മഴക്കാലത്ത് അനുഭവപ്പെടുന്നത്.
നവംബര്‍ മാസം മുതല്‍ ഫെബ്രുവരി മാസം വരെയാണ് ശൈത്യകാലം. ഈ സമയത്തെ കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസ് ആണ്. എന്നാല്‍ ചില അവസരങ്ങളില്‍ താപനില ഒമ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്.