Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദെയൊഗട്ട്‌

ദെയൊഗട്ട്‌ - ചരിത്രം പറയുന്ന ഗ്രാമം

17

ഉത്തര്‍പ്രദേശിലെ ചെറിയൊരു ഗ്രാമമാണ്‌ ദെയൊഗട്ട്‌. മധ്യപ്രദേശിലെ ഗ്വാളിയറിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ഈ ഗ്രാമവാസികളുടെ പ്രധാന ഉപജീനമാര്‍ഗ്ഗം കൃഷിയാണ്‌. ഗുപ്‌തകാലഘട്ടത്തിലെ സ്‌മാരകങ്ങള്‍ ദെയൊഗട്ടിനെ പ്രശസ്‌തമാക്കുന്നു. പ്രത്യേകിച്ച്‌ ബേത്വാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന കോട്ട. ജൈന- ഹിന്ദുമതങ്ങളുമായി ബന്ധപ്പെട്ട നിരവധി സ്‌മാരകങ്ങള്‍ കോട്ടയ്‌ക്കകത്തും പുറത്തും കാണാം.

ദെയൊഗട്ടിലും പരിസരങ്ങളിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍

പുരാതന മന്ദിരങ്ങളും ക്ഷേത്രങ്ങളും കാണാനുള്ള അവസരമാണ്‌ ദെയൊഗട്ട്‌ സഞ്ചാരികള്‍ക്ക്‌ നല്‍കുന്നത്‌. ഉത്തരേന്ത്യയിലെ ഏറ്റവും പുരാതനമായ പഞ്ച്യാതന ക്ഷേത്രമായ ദശാവതാര ക്ഷേത്രം ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്‌ചകളില്‍ ഒന്നാണ്‌. ഈ ക്ഷേത്രം നാശത്തിന്റെ വക്കിലാണ്‌. ഗംഗാദേവി, യുമാനദേവി എന്നിവരുടെ ശില്‍പ്പങ്ങള്‍ ഉള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഈ ക്ഷേത്രത്തിനുണ്ട്‌. ഇവിടുത്തെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്‌ ദെയൊഗട്ട്‌ കോട്ട. കീര്‍ത്തിഗിരിദുര്‍ഗ്ഗാ കോട്ട എന്നും ഇത്‌ അറിയപ്പെടുന്നു. ചന്ദേല രാജാവായിരുന്ന കീര്‍ത്തിവര്‍മ്മന്റെ കാലത്ത്‌ 1057ല്‍ ആണ്‌ ഈ കോട്ട നിര്‍മ്മിച്ചത്‌. കോട്ടയ്‌ക്ക്‌ സമീപത്ത്‌ നിരവധി ജൈന ക്ഷേത്രങ്ങളുണ്ട്‌. എട്ടാം നൂറ്റാണ്ടിലും ഒമ്പതാം നൂറ്റാണ്ടിലും നിര്‍മ്മിച്ച ക്ഷേത്രങ്ങളും ഇവയില്‍ പെടുന്നു. ദെയൊഗട്ടില്‍ നദിയിലേക്ക്‌ നീളുന്ന മൂന്ന്‌ പടവുകളുണ്ട്‌. ചരിത്രപരമായ പ്രാധാന്യം ഉള്ളവയാണ്‌ ഈ പടവുകളും. ദെയൊഗട്ട്‌ പുരാവസ്‌തു മ്യൂസിയവും സന്ദര്‍ശിക്കാവുന്നതാണ്‌.

എങ്ങനെ ദെയൊഗട്ടില്‍ എത്തിച്ചേരാം

റോഡ്‌ മാര്‍ഗ്ഗമോ റെയില്‍ മാര്‍ഗ്ഗമോ വിമാനമാര്‍ഗ്ഗമോ ദെയൊഗട്ടില്‍ എത്താവുന്നതാണ്‌. ഏറ്റവും അടുത്തള്ള റെയില്‍വെ സ്‌റ്റേഷന്‍ ലളിത്‌പൂര്‍ ആണ്‌. ഗ്വാളിയറിലാണ്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്‌.

ദെയൊഗട്ട്‌ പ്രശസ്തമാക്കുന്നത്

ദെയൊഗട്ട്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദെയൊഗട്ട്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ദെയൊഗട്ട്‌

  • റോഡ് മാര്‍ഗം
    ദെയൊഗട്ടിലെ റോഡുകള്‍ ടാര്‍ ചെയ്‌തവയാണ്‌. ഇവിടേക്ക്‌ യുപി സ്റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ ബസുകളും സ്വകാര്യ ബസുകളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ദെയൊഗട്ടിന്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍ ലളിത്‌പൂര്‍ റെയില്‍വെ സ്റ്റേഷനാണ്‌. ഡല്‍ഹി, മുംബൈ‌, അലഹബാദ്‌ തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം ട്രെയിനില്‍ ഇവിടെ എത്താന്‍ കഴിയും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ദെയൊഗട്ടില്‍ നിന്ന്‌ 235 കിലോമീറ്റര്‍ അകലെയുള്ള ഗ്വാളിയര്‍ എയര്‍പോര്‍ട്ടാണ്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri

Near by City