Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധലായി » ആകര്‍ഷണങ്ങള് » ലൊങ്തര മന്ദിര്‍

ലൊങ്തര മന്ദിര്‍, ധലായി

9

ധലായി ജില്ലയിലെ ഏറ്റവും പൂജനീയമായ ക്ഷേത്രമാണ് ലൊങ്തര മന്ദിരം. ത്രിപുരയിലെ ബൊരോക് ഗോത്രവിഭാഗത്തിന്റെ ഭാഷയില്‍ ശിവഭഗവാന്‍ അറിയപ്പെടുന്നത് ലൊങ്തര എന്നാണ്. അഗര്‍ത്തലയില്‍ നിന്ന് 102 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം.

പരമശിവന്‍ തന്റെ വസതിയായ കൈലാസ പര്‍വ്വതത്തില്‍ നിന്ന് യാത്ര പോകുന്നതിനിടയില്‍ ഇവിടെ അല്പസമയം ചിലവഴിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹം കാല് കുത്തിയ സ്ഥലം എന്ന നിലയില്‍ വിശ്വാസികള്‍ക്കിടയില്‍ ഈ പ്രദേശം പാവനമായി. താമസിയാതെ ഒരു ക്ഷേത്രവും അവിടെ പണിയിക്കപ്പെട്ടു. ഇന്ന് ഈ ക്ഷേത്രവും അതിനോട് ചേര്‍ന്ന് കിടക്കുന്ന കുന്നിന്‍പ്രദേശവും പവിത്ര സ്ഥാനമായ് കരുതിപ്പോരുന്നു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഇവിടെ എത്തിച്ചേരാറുണ്ട്.

ലൊങ്തര എന്ന വാക്കിന് ‘ആഴമുള്ള താഴ്വര’ എന്നൊരര്‍ത്ഥം കൂടിയുണ്ട്. ക്ഷേത്രത്തിലേക്കുള്ള പാതയില്‍ ഖുംബി എന്ന് പേരായ നാട്ട്പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നത് കാണാം. ക്ഷേത്രത്തിന്റെ ആത്മീയപ്രൌഢിയ്ക്ക് പുറമെ ഇതിന് ചുറ്റുമുള്ള പ്രകൃതിസൌന്ദര്യവും സന്ദര്‍ശകരെ ആനന്ദിപ്പിക്കാന്‍ പോന്നതാണ്. ഭോഗത്വരയും ആര്‍ത്തിപൂണ്ട പരക്കം പാച്ചിലുകള്‍ക്കുമിടയില്‍ നല്ലൊരു ശാന്തിതീരമാണ് ഈ മന്ദിരവും ഇവിടത്തെ പ്രകൃതിയും.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat