Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഉദയ്‌പൂര്‍ (ത്രിപുര)

ഉദയ്‌പൂര്‍ (ത്രിപുര)-  ഭക്തിയുടെ തടാക നഗരം

10

വടക്ക്‌ കിഴക്കന്‍ ചെറു സംസ്ഥാനമായ ത്രിപുരയുടെ തെക്കായി സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ നഗരമാണ്‌ ഉദയ്‌പൂര്‍. രാജസ്ഥാനിലെ വളരെ പ്രശസ്‌തമായ സ്ഥലത്തിന്റെ പേര്‌ പങ്കിടുന്ന ഈ നഗരം മരുഭൂമി നഗരമായ ഉദയ്‌പൂരില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌.

ഉദയ്‌പൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ഉദയ്‌പൂര്‍ ഏറെ പ്രശസ്‌തമാകുന്നത്‌ ഇവിടുത്തെ ക്ഷേത്രങ്ങളാലാണ്‌. ത്രിപുര സുന്ദരി ഉള്‍പ്പടെ നിരവധി ദേവി, ദേവന്‍മാരുടെ ക്ഷേത്രങ്ങള്‍ ദര്‍ശനം നടത്താന്‍ നിരവധി പേര്‍ ഇവിടെ എത്താറുണ്ട്‌. വിവിധ തടാകങ്ങള്‍ നഗരത്തിന്റെ മനോഹാരിതയ്‌ക്ക്‌ പശ്ചാത്തലമൊരുക്കുന്നതിനാല്‍ ഉദയ്‌പൂര്‍ തടാക നഗരം എന്നും അറിയപ്പെടുന്നുണ്ട്‌. ഉദയ്‌പൂരിലെ എല്ലാ തടാകങ്ങളും കൃത്രിമമായി നിര്‍മ്മിച്ചതാണന്നൊരു പ്രത്യേകതയുണ്ട്‌. ധാനി സാഗര്‍, മഹാദേവ ദിഖി, ജഗന്നാഥ ദിഖി, അമര്‍ സാഗര്‍ എന്നിവയാണ്‌ പ്രശസ്‌തങ്ങളായ ചില തടാകങ്ങള്‍.

തെക്കന്‍ ത്രിപുര ജില്ലയുടെ ആസ്ഥാനമായ ഉദയ്‌പൂര്‍ അഗര്‍ത്തലയ്‌ക്ക്‌ ശേഷമുള്ള സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമാണ്‌. ഉദയ്‌പൂരിലെ മണ്ണിനെ കൃഷിക്കനുയോജ്യമായി വളക്കൂറുള്ളതാക്കി നിലനിര്‍ത്തുന്നത്‌ ഗോമതി നദിയാണ്‌. അഗര്‍ത്തലയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഉദയ്‌പൂരിലേയ്‌ക്ക്‌ പ്രൈവറ്റ്‌,ട്രാന്‍സ്‌പോര്‍ട്ട്‌ ബസുകള്‍ വഴി വളരെ എളുപ്പം ചെന്നെത്താം. 1501 ല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന്‌ വിശ്വസിക്കന്ന ത്രിപുര സുന്ദരി ക്ഷേത്രമാണ്‌ നഗരത്തിലെ ഏറ്റവും പ്രശസ്‌തമായ ക്ഷേത്രം. ഹിന്ദുമത വിശ്വാസത്തില്‍ പറയപ്പെടുന്ന 51 ശക്തിപീഠങ്ങളില്‍ ഒന്നാണ്‌ മാതാബാരി എന്നു കൂടി അറിയപ്പെടുന്ന ഈ ക്ഷേത്രം. ക്ഷേത്രത്തിന്‌ സമീപമുള്ള വലിയ തടാകമാണ്‌ കല്യണ്‍ സാഗര്‍. ഭുവനേശ്വരി ക്ഷേത്രമാണ്‌ നഗരത്തിലെ മറ്റൊരു പ്രധാന ക്ഷേത്രം.

പ്രശസ്‌ത ബംഗാളി കവിയായ കാസി നസ്രൂല്‍ ഇസ്ലാമിന്റെ പേരില്‍ അറിയപ്പെടുന്ന പബ്ലിക്‌ ലൈബ്രററിയായ നസ്രുല്‍ ഗ്രന്ഥഗാര്‍ ആണ്‌ ഉദ്യപൂരില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റൊരു സ്ഥലം.

ഉദയ്‌പൂര്‍ (ത്രിപുര) പ്രശസ്തമാക്കുന്നത്

ഉദയ്‌പൂര്‍ (ത്രിപുര) കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഉദയ്‌പൂര്‍ (ത്രിപുര)

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഉദയ്‌പൂര്‍ (ത്രിപുര)

  • റോഡ് മാര്‍ഗം
    ഉദയ്‌പൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്‌ ദേശീയപാതകളാണ്‌്‌. അഗര്‍ത്തലയെ ഉദയ്‌പൂരുമായി ബന്ധിപ്പിക്കുന്നത്‌ എന്‍എച്ച്‌ 44 ആണ്‌. അഗര്‍ത്തലയില്‍ നിന്നും വിവിധ തരത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട്‌ സര്‍വീസുകള്‍ ഉദയ്‌പൂരിലേയ്‌ക്കുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഉദയ്‌പൂരിനടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍ അഗര്‍ത്തലയാണ്‌. സില്‍ചാര്‍- ലുംഡിങ്‌ പാതയിലാണിത്‌. ഗുവാഹത്തിയിലെത്തിയിട്ട്‌ അന്തര്‍-സംസ്ഥാന പാതവഴി ലുംഡിങ്‌, സില്‍ച്ചാര്‍ എന്നിവിടങ്ങളിലെത്തി മറ്റൊരു ട്രയിനിന്‌ അഗര്‍ത്തയിലെത്താം. അഗര്‍ത്തലയില്‍ നിന്നും സ്ഥിരമായി ഉദയ്‌പൂരിലേയ്‌ക്ക്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ബസുകള്‍ ഉണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഉദയ്‌പൂരില്‍ വിമാനത്താവളമില്ല. സമീപത്തുള്ള വിമാനത്താവളം അഗര്‍ത്തലയിലാണ്‌. അഗര്‍ത്തല നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ്‌ സിംഗര്‍ഭില്‍ വിമാനത്താവളം. ഉദയ്‌പൂരില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയാണ്‌ അഗര്‍ത്തല സ്ഥിതി ചെയ്യുന്നത്‌. അഗര്‍ത്തല വിമാനത്താവളത്തില്‍ നിന്നും ഉദയ്‌പൂരിലേയ്‌ക്ക്‌ ബസ്‌, ടാക്‌സി സര്‍വീസുകളുണ്ട്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun

Near by City