ധരംഗഢില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ദേക്രി ചന്‍ചര. ഹരിത വനങ്ങള്‍ക്കും മലനിരകള്‍ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ദോക്രി ചന്‍ചര. മലമുകളില്‍ നിന്നും വെള്ളം താഴേക്ക് പതിക്കുന്ന കാഴ്‌ച മനോഹരമാണ്. ഈ സ്ഥലത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ നിരവധിപേര്‍ ഇവിടെ എത്താറുണ്ട്. സാഹസിക യാത്ര ഇഷ്‌ടപ്പെടുന്നവര്‍ ട്രക്കിങിനായി എത്താറുണ്ട്. വര്‍ഷം മുഴുവന്‍ തണുപ്പുള്ള പ്രസന്നമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപെടുക. ക്രിസ്‌തുമസ് പുതുവര്‍ഷ കാലയളവിലാണ് ഇവിടേയ്‌ക്ക് പിക്‌നിക്കിനായി സന്ദര്‍ശക പ്രവാഹം ഉണ്ടാകുന്നത്.



Click it and Unblock the Notifications