ധരംഗഢില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജുനഗഢ് പുരാതന ക്ഷേത്രങ്ങളാല്‍ പ്രശസ്‌തമാണ്. നിഷ്‌ഠൂരമായ സതി എന്ന ആചാരം ഇവിടെ അനുഷ്‌ഠിച്ചിരുന്നു എന്ന് ക്ഷേത്രത്തില്‍ കാണപ്പെടുന്ന ഒറിയന്‍ ലിഖതിങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. യുദ്ധത്തിന്റെ ദേവതയായ ലങ്കേശ്വരിയുടെ ക്ഷേത്രം ഇവിടെയുണ്ട്. ഇവിടെ വളരെ മോടിയായി ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഖന്ധബാസ.
ദാധി ബാമന്‍, ഭൈരവ ഗുഡി, കനക ദുര്‍ഗ എന്നിവയാണ് ജുനഗഢിലെ മറ്റ് പ്രധാന ക്ഷേത്രങ്ങള്‍. ദുര്‍ഗപൂജയും ഗണേശ ചതുര്‍ത്ഥിയുമാണ് പ്രധാന ആഘോഷങ്ങള്‍. ഇതില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്താറുണ്ട്. പാറകുന്നുകളുടെ പശ്ചാത്തലത്തില്‍ ജോജ്‌ന നദിക്ക് കുറുകെയുള്ള ജോജ്‌ന അണക്കെട്ടിന്റെ ദൃശ്യം അതിമനോഹരമാണ്. ഹരിതവനങ്ങളുടെ മധ്യത്തിലായുള്ള പല്‍മഝരന്‍ എന്ന ചെറിയ വെള്ളച്ചാട്ടമുള്ള സ്ഥലം തദ്ദേശ വാസികളുടെയും സന്ദര്‍ശകരുടെയും ഇഷ്‌ടപെട്ട പിക്‌നിക് പ്രദേശമാണ്.



Click it and Unblock the Notifications