ധരംഗഢില്‍ നിന്നും 87 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മുഖിഗുഡയില്‍ പ്രകൃതി മനോഹരങ്ങളായ നിരവധി സ്ഥലങ്ങളുണ്ട്. ഇന്ദ്രവതി നദിയ്‌ക്ക് കുറുകെ പണിതിട്ടുള്ള പ്രശസ്‌തമായ ഇന്ദ്രവതി അണക്കെട്ട് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെയും ഊര്‍ജനിലയമാണിത്. അണക്കെട്ടിനെ ചുറ്റി കൃഷിപാടങ്ങളാണുള്ളത്. തുവാമല്‍-രാംപൂരില്‍ നിന്നും തുടങ്ങുന്ന നദി ഇടതൂര്‍ന്ന ഹരിത വനങ്ങളില്‍ കൂടിയും താഴ് വരകളില്‍ കൂടിയും ഒഴികിയാണ് ഖാതിഗുഡിയിലെത്തുന്നത്.
നിബിഢ ഹരിത മലകള്‍ക്കിടയിലായി നില്‍ക്കുന്ന അണകെട്ടിന്റെയും ഇന്ദ്രവതി നദിയുടെ ശാന്തമായ വെള്ളത്തിന്റെയും ഭംഗി ആസ്വദിക്കാന്‍ നിരവധി പേര്‍ ഇവിടെ എത്താറുണ്ട്. ബോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ പിക്‌നിക്കിനെത്തുന്നവര്‍ നിരവധിയാണ്. സമീപത്തായാണ് മുഖിഗുഡയിലെ ഏറ്റവും പഴയ ക്ഷേത്രമെന്ന് കരുതപ്പെടുന്ന തല്‍ഗുഡ് ശക്തി പീഠം. ധരംഗഢില്‍ എത്തുന്നുവെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണിത്



Click it and Unblock the Notifications