സെന്റ് ജോണിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള സെന്റ് ജോണ്‍ പള്ളിയാണ് ധര്‍മശാലയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്ന്. ഫോര്‍സിത്ഗഞ്ചിലാണ് സെന്റ് ജോണ്‍ പള്ളി സ്ഥിതിചെയ്യുന്നത.് 1852 ലാണ് ഈ മനോഹരമായ പള്ളി നിര്‍മിക്കപ്പെട്ടത്. നിയോ ഗോതിക് ശൈലിയിലാണ് പള്ളിയുടെ നിര്‍മാണം. ഇന്ത്യയുടെ വൈസ്രോയിയായിരുന്ന ലോര്‍ഡ് എല്‍ഗിന്റെ പത്‌നിയാണ് ഈ പള്ളിയുടെ ജനാലകള്‍ നിര്‍മിക്കുന്നതിനാവശ്യമായ ബെല്‍ജിയന്‍ സ്റ്റെയിന്‍ഡ് ഗ്ലാസുകള്‍ നല്‍കിയത്. 1905 ലെ ഭൂമികുലുക്കത്തില്‍ പള്ളിയിലെ മണിഗോപുരം തകര്‍ന്നുപോയിരുന്നു. പിന്നീട് 1915 ല്‍ ഇത് പുതുക്കിപ്പണിതു. ലോര്‍ഡ് എല്‍ഗിന്റെ സ്മാരകം എന്നും സെന്റ് ജോണ്‍ പള്ളി പരക്കെ അറിയപ്പെടുന്നു.



Click it and Unblock the Notifications