Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധര്‍മശാല » കാലാവസ്ഥ

ധര്‍മശാല കാലാവസ്ഥ

ധര്‍മശാല സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം വേനല്‍ക്കാലമാണ്. അതായത് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള സമയം. മഴക്കാലത്തും ഇവിടം സന്ദര്‍ശിക്കാം.

വേനല്‍ക്കാലം

ഇവിടെ വേനല്‍ക്കാലം ആരംഭിക്കുന്നത് മാര്‍ച്ച് മാസത്തിലാണ്. ഇത് ജൂണ്‍ വരെ തുടരും. ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് ആണ്. കുറഞ്ഞ താപനില 22 ഡിഗ്രി സെല്‍ഷ്യസും.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴക്കാലം അനുഭവപ്പെടുന്നത്.ജൂലൈ, ആഗസ്ത് മാസങ്ങളിലാണ് ഏറ്റവും കൂടിതല്‍ മഴ ലഭിക്കുന്നത്.

ശീതകാലം

ഡിസംബര്‍ മുതലുള്ള മൂന്നു മാസക്കാലമാണ് കാന്‍ഗ്രയിലെ ശൈത്യകാലം. ശൈത്യകാലത്ത് ഇവിടെ അനുഭവപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനില നാല് ഡിഗ്രി സെല്‍ഷ്യസാണ്.