ധര്‍മശാലയില്‍ നിന്നും 11 കിലോമീറ്റര്‍ ദൂരമുണ്ട് ഡാല്‍ തടാകത്തിലേക്ക്. ധര്‍മശാലയിലെ പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഇത് സമുദ്രനിരപ്പില്‍ നിന്നും 1775 മീറ്റര്‍ ഉയരത്തിലാണ് മനോഹരമായ ഈ തടാകം സ്ഥിതിചെയ്യുന്നത്. മക് ലിയോഡ് ഗഞ്ചില്‍ നിന്നും നദ്ദിയിലേക്കുള്ള പാതയോരത്താണ് നിറഞ്ഞ കാടിനുനടുവിലെ ഈ തടാകം. മക് ലിയോഡ് ഗഞ്ചില്‍നിന്നും ധര്‍മശാലയില്‍ നിന്നും ട്രക്കിംഗ് നടത്തുന്നവരുടെ പ്രമുഖമായ ബേസ് ക്യാംപ് കൂടിയാണ് ഡാല്‍ തടാകം. സെപ്റ്റംബര്‍ മാസത്തില്‍ ഡാല്‍ തടാകക്കരയില്‍ ആഘോഷങ്ങള്‍ നടക്കാറുണ്ട്. അടുത്തായി ഒരു ശിവക്ഷേത്രവും ദുര്‍വ്വാസാവിനായി സമര്‍പ്പിക്കപ്പെട്ട മറ്റൊരു ക്ഷേത്രവും കാണാം.



Click it and Unblock the Notifications