കാന്‍ഗ്രയില്‍ ധരംശാലയ്‌ക്ക് സമീപം കൊട്വാലി ബാസാറിലാണ് കാന്‍ഗ്ര ആര്‍ട്ട് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ആകര്‍ഷകമായ രൂപങ്ങള്‍ക്കും മനോഹരമായ നിറങ്ങള്‍ക്കും പേരുകേട്ട കാന്‍ഗ്ര കലാം സൃഷ്ടികള്‍ ഇവിടെ കാണാം. അഞ്ചാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട കലാസൃഷ്ടികള്‍ പോലും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
മ്യൂസിയത്തില്‍ ഒരു വായനശാലയുണ്ട്. സമാകാലിക ചിത്രകാരന്മാരുടെയും ശില്‍പ്പികളുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും ചിത്രങ്ങളും ശില്‍പ്പങ്ങളും ഫോട്ടോകളും പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേക വിഭാഗമുണ്ട്. ഇതിന് പുറമെ മണ്‍പാത്രങ്ങള്‍, ചരിത്രവസ്‌തുക്കള്‍, ശില്‍പ്പങ്ങള്‍ തുടങ്ങിയവയുടെ വന്‍ ശേഖരവും മ്യൂസിയത്തില്‍ സംരക്ഷിച്ചിരിക്കുന്നു. തിബറ്റന്‍ സംസ്‌കാരത്തിന്റെയും ബുദ്ധമത ജീവിതരീതിയുടെയും ഭാഗമായ വസ്‌തുക്കള്‍, വിവിധ ആദിവാസി വിഭാഗങ്ങളുടെ ആഭരണങ്ങള്‍, തടിയില്‍ കൊത്തിയെടുത്ത കലാസൃഷ്ടികള്‍, ചിത്രത്തുന്നലുകളോട് കൂടിയ വസ്‌ത്രങ്ങള്‍ എന്നിവയും ഇവിടുത്തെ പ്രദര്‍ശന വസ്‌തുക്കളുടെ ഭാഗമാണ്.
കാന്‍ഗ്ര കലാം കലാസൃഷ്ടികള്‍, പഹാരി മിനിയേച്ചര്‍ പെയിന്റിംഗുകള്‍ എന്നിവയുടെ പ്രചാരണത്തിന് മ്യൂസിയം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇത്തരം സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഇവിടെ ഒരു ഗ്യാലറി സജ്ജമാക്കിയിട്ടുണ്ട്. ഹിമാചല്‍പ്രദേശിന്റെ സാംസ്‌കാരിക ചരിത്രം ചിത്രങ്ങളിലൂടെയും ഫോട്ടോകളിലൂടെയും ഇവിടെ ഇതള്‍ വിരിയുന്നു. ഉണക്കിയ ചെടികളില്‍ നിന്നും പൂക്കളില്‍ നിന്നും തയ്യാറാക്കി എടുക്കുന്ന നിറങ്ങള്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരയ്‌ക്കുന്നത്.



Click it and Unblock the Notifications