ധര്‍മശാലയിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നാണ് കാരേരി ഗ്രാമം. സമുദ്രനിരപ്പില്‍ നിന്നും 2934 മീറ്റര്‍ ഉയരത്തിലാണ് കാരേരി വില്ലേജ് സ്ഥിതിചെയ്യുന്നത്. ഇവിടുകത്തെ കാരേരി തടാകവും നിരവധി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. കൂടാതെ ട്രക്കിംഗിനും മറ്റുമായി നിവധി ആളുകള്‍ കാരേരിയിലെത്തുന്നു. മകലോഡ്ഗഞ്ചില്‍ തുടങ്ങി ഡാല്‍ ലേക്ക്, ഖേര, സതോബാരി, കാരേരി വില്ലേജ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ട്രക്കിംഗ് പാതയ്ക്ക് 12 കിലോമീറ്റര്‍ നീളമുണ്ട്.



Click it and Unblock the Notifications