സമുദ്രനിരപ്പില്‍ നിന്ന് 2934 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കരേരി തടാകം കാന്‍ഗ്രയിലെ പ്രശസ്‌തമായ വിനോദസഞ്ചാരകേന്ദ്രമാണ്. ധൗലാധര്‍ മലനിരകളില്‍ നിന്ന് ഉരുകിയിറങ്ങുന്ന മഞ്ഞ് തടാകത്തെ എല്ലായ്‌പ്പോഴും ജലസമ്പുഷ്ടമാക്കുന്നു. ഇവിടെ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയാണ് ധരംശാല സ്ഥിതി ചെയ്യുന്നത്. ധൗലാധര്‍ നിരകളിലേക്കുള്ള മനോഹരമായ ഒരു ട്രക്കിംഗ് പാത തടാകത്തിന് സമീപത്തു നിന്ന് ആരംഭിക്കുന്നുണ്ട്.
സമീപത്തെ കരേരി ഗ്രാമത്തിന്റെ പേരാണ് തടാകത്തിന് നല്‍കിയിരിക്കുന്നത്. തടാകത്തില്‍ നിന്ന് തെക്ക്- കിഴക്ക് ദിശയില്‍ ഒമ്പത് കിലോമീറ്റര്‍ അകലെയാണ് ഗ്രാമം. തടാകത്തിന് സമീപം നിന്നാല്‍ ധൗലാധര്‍ മലനിരകളുടെയും മാന്‍കിയാനി കൊടുമുടിയുടെയും മനോഹരമായ ദൃശ്യങ്ങള്‍ മുന്നില്‍ തെളിയും. ഖെരയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മല കയറി ഇവിടെ എത്താം. കരേരി ഗ്രാമത്തില്‍ നിന്ന് ദൈര്‍ഘ്യമേറിയ മറ്റൊരു ട്രക്കിംഗ് പാതയും ഇവിടേക്കുണ്ട്. ഈ വഴിയാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ തടാകത്തിലെത്താന്‍ 13 കിലോമീറ്റര്‍ താണ്ടേണ്ടി വരും.



Click it and Unblock the Notifications