ധര്‍മശാലയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ തെക്കുകിഴക്ക് മാറിയാണ് മനോഹരമായ നര്‍ഗോട്ട ഗ്രാമം സ്ഥിതിചെയ്യുന്നത്. ധര്‍മശാലയിലെ പ്രശസ്തമായ ടൂറിസം ആകര്‍ഷണങ്ങളില്‍ ഒന്നുകൂടിയാണ് നര്‍ഗോട്ട. പ്രകൃതിദൃശ്യങ്ങളുടെ മനോഹാരിതയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 1986 ലെ ഭൂകമ്പത്തിന് ശേഷം പുതുക്കിപ്പണിതെടുത്തതാണ് കജ്ലോട്ട് പഞ്ചായത്തിലെ ഈ ഗ്രാമം. നിരവധി രജപുത്ര കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. കംഗ്രാ വാലിയുടെ മനോഹരമായ ദൂരക്കാഴ്ച ഇവിടെ നിന്നും ലഭിക്കും.