ധര്‍മശാലയില്‍ കണ്ടിരിക്കേണ്ട ഒരു ആകര്‍ഷണകേന്ദ്രമാണ് ടിബറ്റ് മ്യൂസിയം. സുഗ്ലാഗ്ഖാംഗ് കോംപ്ലക്‌സിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. വിശാലമായ സ്ഥലത്ത് പരന്നിരിക്കുന്ന ഈ മ്യൂസിയം ധര്‍മശാലയിലെ മോഡേണ്‍ മ്യൂസിയം കൂടിയാണ്. മീറ്റിംഗിനും, എക്‌സിബിഷനുകള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും മറ്റുമായി പ്രത്യേകം പ്രത്യേകം മുറികളുണ്ട് ഇവിടെ. ചിത്രപരമായ രേഖകള്‍, കയ്യെഴുത്തുപ്രതികള്‍, മണ്‍പാത്രങ്ങള്‍, കരകൗശലവസ്തുക്കള്‍ മുതലായവയെല്ലാം ഇവിടെ കാണാം. കരകൗശലവസ്തുക്കളും പെയിന്റിംഗുകളും മറ്റും ഇവിടെ വാങ്ങാനും കിട്ടും. മക് ലോഡ് ഗഞ്ചില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട് ടിബറ്റ് മ്യൂസിയത്തിലേക്ക്.



Click it and Unblock the Notifications