ദിണ്ടുക്കലില്‍ നിന്ന് ഏകദേശം 84 കിലോമീറ്റര്‍ അകലെയുള്ള മധുരയിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഈ ഡൊമസ്റ്റിക് എയര്‍ പോര്‍ട്ടില്‍ നിന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഫ്ളൈറ്റുകളുണ്ട്. മധുരയില്‍ നിന്ന് ബസ്സുകളോ ടാക്സികള്‍ മുഖേനയോ ദിണ്ടുക്കലിലെത്താം. അന്താരാഷ്ട്രവിമാനത്താവളമായ ചെന്നൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം അനായാസം ദിണ്ടുക്കലിലെത്താം.