Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദിണ്ടുക്കല്‍

ദിണ്ടുക്കല്‍:  കോട്ടയുടെയും ഭക്ഷണത്തിന്റെയും നഗരം

23

ദിണ്ടുക്കല്‍, തമിഴ്നാട് സംസ്ഥാനത്തിലെ ഈ പട്ടണം ഇന്ത്യയുടെ വാണിജ്യഭൂപടത്തില്‍ ഇടം നേടുന്നത് പ്രധാനമായും മേല്‍ത്തരം തുണിത്തരങ്ങളുടെയും തുകലുത്പന്നങ്ങളുടെയും സുരക്ഷിതമായ പൂട്ടുകളുടെയും നാട് എന്ന പ്രത്യേകതകള്‍  കൊണ്ടാണ്. ഏറെ ജനപ്രീതിയാര്‍ജ്ജിച്ച ഇവിടത്തെ ബിരിയാണി ഈ പട്ടണത്തിന് ബിരിയാണി സിറ്റി എന്ന മേലവിലാസവും നേടിക്കൊടുത്തിട്ടുണ്ട്. പളനിമലയ്ക്കും സിരുമലകുന്നുകള്‍ ക്കുമിടയില്‍ പച്ചക്കറികൃഷിക്ക് വളക്കൂറുള്ള ഭൂപ്രദേശം കൂടിയാണിത്.

'തിണ്ട്', 'കല്‍' എന്നീ വാക്കുകളില്‍ നിന്നാണ് ഈ സ്ഥലനാമം ഉരുത്തിരിഞ്ഞത്. തലയണ, പാറ എന്നിങ്ങനെയാണ് യഥാക്രമം ഈവാക്കുകളുടെ അര്‍ ത്ഥം. പട്ടണത്തിന് ആമുഖമായി നില്ക്കുന്ന മൊട്ടക്കുന്നുകളാവാം ഇതിന് കാരണം. ഏതാനും ജില്ലകള്‍ക്കും പ്രമുഖ പട്ടണങ്ങള്‍ ക്കും നടുവിലാണ് ദിണ്ടുക്കലിന്റെ സ്ഥാനം. വടക്ക് ഭാഗത്ത് കരി, ഈറോഡ് ജില്ലകളും തെക്ക് മധുരയും പടിഞ്ഞാറ് തിരുപ്പൂരും കേരള സംസ്ഥാനവും അതിരിടുന്നു.

ദിണ്ടുക്കലിനകത്തും ചുറ്റുവട്ടത്തുമുള്ള ടൂറിസ്റ്റ്കേന്ദ്രങ്ങള്‍

ദിണ്ടുക്കല്‍ കോട്ടയ്ക്ക് പുറമെ അനവധി ക്ഷേത്രങ്ങളും പുണ്യനദികളും ഇവിടെയുണ്ട്. ഇവിടെനിന്ന് 7 കിലോമീറ്റര്‍  ദൂരെയുള്ള നോര്‍ത്ത് പഞ്ഞംപട്ടിയിലെ 300 വര്‍ ഷം പഴക്കമുള്ള റോമന്‍  കത്തോലിക്കാ ചര്‍ ച്ച് കാണേണ്ടത് തന്നെയാണ്. ക്രൈസ്റ്റ് ദി കിംങ്, സെന്റ് ജോസഫ് എന്നീ ചര്‍ ച്ചുകളും ഇവിടെയുണ്ട്.

ദിണ്ടുക്കലിനടുത്തുള്ള പ്രകൃതിസുന്ദരമായ തിരുമല ഹില്‍ റിസോര്‍ട്ട് സന്ദര്‍ശകരെ ഒരുപാട് ആകര്‍ഷിക്കും. ദിണ്ടുക്കലിലെ നാതം പഞ്ചായത്തിലേക്കുള്ള പാതയിലാണ് ഈ റിസോര്‍ട്ട്. ബീഗംബര്‍  വലിയ മസ്ജിദ്, ശ്രീ കൊത്തമാരിയമ്മന്‍  കോവില്‍, കാശി വിശ്വനാഥന്‍  കാമാക്ഷിയമ്മന്‍  ദേവദാനപതി ക്ഷേത്രം, തടിക്കൊമ്പ് പെരുമാള്‍  ക്ഷേത്രം, അഭിരാമി അമ്മന്‍  ക്ഷേത്രം,

ആഞ്ജനേയര്‍ ക്ഷേത്രം, അതൂര്‍  കാമരാജര്‍  പൊയ്ക, കാമരാജ സാഗര്‍  ഡാം എന്നിവ ദിണ്ടുക്കലിലെ എണ്ണമറ്റ കാഴ്ചകളില്‍ ചിലതാണ്.

വൈഗ, മരുത, മഞ്ചളരു നദികളുടെ സംഗമസ്ഥലം ഇവിടത്തെ മറ്റൊരു പ്രമുഖ തീര്‍ ത്ഥാടന കേന്ദ്രമാണ്. ഈ പട്ടണത്തിലെ മലക്കോട്ട എന്ന ചെറുകുന്നില്‍ ട്രെക്കിംങ്ങിനുള്ള സൌകര്യവുമുണ്ട്.

സന്ദര്‍ശകരെ കാത്ത് ചിന്നാലപ്പട്ടി എന്ന ഗ്രാമവും അക്കൂട്ടത്തില്‍ ഉള്‍പ്പെടും. ദിണ്ടുക്കലിലെ പാചകവൈഭവം ദക്ഷിണേന്ത്യയിലാകെ പേര്കേട്ടതാണ്. ഇവിടത്തെ ബിരിയാണിയുടെ അതുല്യമായ സ്വാദ് ഈ പട്ടണത്തിന് ബിരിയാണി സിറ്റി എന്ന അപരനാമം നേടിക്കൊടുത്തു എന്നതില്‍ നിന്ന് തന്നെ കാര്യം വ്യക്തമാണ്.

പ്രധാന വിഭവമായ ബിരിയാണിക്ക് പുറമെ വേറെയും ഭക്ഷ്യവിഭവങ്ങള്‍  സന്ദര്‍ശകര്‍ക്ക് ഇവിടെ അനുഭവവേദ്യമാക്കാം. ഈ കാഴ്ചകളിലൂടെയും രുചിവൈവിദ്ധ്യങ്ങളിലൂടെയും ഒന്നൊഴിയാതെ കടന്ന് പോകുമ്പോഴാണ് ദിണ്ടുക്കല്‍ യാത്ര സമ്പൂര്‍ ണ്ണമാകുന്നത്.

പട്ടണത്തിന്റെ ചരിത്രം

ദിണ്ടുക്കലിന്റെ മുഖമുദ്രയാണ് കുന്നിന്‍  മുകളിലുള്ള റോക്ക്ഫോര്‍ട്ട്. പതിനേഴാം നൂറ്റാണ്ടില്‍ പണിത ഈ കോട്ടയ്ക്ക് ദിണ്ടുക്കലിന്റെ ചരിത്രത്തില്‍ ചെറുതല്ലാത്ത സ്വാധീനമുണ്ട്. മധുരയിലെ മുത്തുകൃഷ്ണനായ്ക്കരാണ് 1605 ല്‍ കോട്ടയുടെ നിര്‍മ്മാണം തുടങ്ങിവെച്ചത്. 1623നും 1659നുമിടയ്ക്കാണ് പണി പൂര്‍ത്തിയായത്. 1755 ല്‍ ഈ കോട്ട ഹൈദരലിയുടെ നായകത്വത്തിലുള്ള മൈസൂര്‍  രാജവംശത്തിന് കീഴിലായി. 1784 മുതല്‍ 1790 വരെ ഇത് ടിപ്പുവിന്റെ അധീനതയിലായിരുന്നു.

ടിപ്പുവിന്റെ സൈന്യാധിപന്‍  ഇത് നവീകരിച്ചു. കോട്ടഭിത്തികള്‍ക്ക് കൂടുതല്‍ കരുത്ത് പകരുകയും കോട്ടയ്ക്കകത്ത് ധാരാളം അറകള്‍  പണിയുകയും ചെയ്തു. 1790ലെ മൈസൂര്‍  യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍  ടിപ്പുവിനെ പരാജയപ്പെടുത്തിയതോടെ സൂര്യനസ്തമിക്കാത്ത

സാമ്രാജ്യത്തിന്റെ പതാക കോട്ടയ്ക്ക് മുകളില്‍ പാറി.

ദിണ്ടുക്കലില്‍ എത്തിച്ചേരുന്ന വിധം

ദിണ്ടുക്കലിലേക്കുള്ള യാത്ര തികച്ചും എളുപ്പമാണ്. ഏത് യാത്രാമാധ്യമവും ഇവിടേക്കുള്ള യാത്രയ്ക്ക് സജ്ജമാണ്. മധുരയാണ് അടുത്തുള്ള വിമാനത്താവളം. അന്താരാഷ്ട്ര വിമാനത്താവളം ചെന്നൈയിലാണ്. തമിഴ് നാട്ടിലെ ഏറെക്കുറെ എല്ലാ പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍വേ പാത ദിണ്ടുക്കലിനുണ്ട്. ഉള്‍നാടന്‍  യാത്രകള്‍ക്ക് ഓട്ടോറിക്ഷകളും ടാക്സികളും സുലഭമാണ്.

ദിണ്ടുക്കല്‍ കാലാവസ്ഥ

ഉഷ്ണമേഖലകളിലെന്നപോലെ ചൂടുള്ളതും ആര്‍ ദ്രവുമാണ്  ഇവിടത്തെ വേനല്‍. മഴക്കാലവും ശൈത്യകാലവുമാണ് ഈ സ്ഥലം സന്ദര്‍ ശിക്കാന്‍  ഏറ്റവും അനുയോജ്യം. യാത്രചെയ്യാനും കാഴ്ചകള്‍  കാണാനും അനുകൂലമായ അന്തരീക്ഷമായിരിക്കും. അധികപേരും സെപ്തംബര്‍  മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ദിണ്ടുക്കല്‍ സന്ദര്‍ ശനത്തിന് തിരഞ്ഞെടുക്കാറുള്ളത്.

English Summary: Dindigul is a city located in the state of Tamil Nadu. Dindigul derives its name from the words ‘Thindu’ which means pillow and ‘kal’ which means rock. It refers to the bare hills which overlook the city. The city is located between the Palani Hills and the Sirumalai Hills and is a bed of fertile land apt for agriculture.

ദിണ്ടുക്കല്‍ പ്രശസ്തമാക്കുന്നത്

ദിണ്ടുക്കല്‍ കാലാവസ്ഥ

ദിണ്ടുക്കല്‍
31oC / 87oF
 • Partly cloudy
 • Wind: W 7 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദിണ്ടുക്കല്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ദിണ്ടുക്കല്‍

 • റോഡ് മാര്‍ഗം
  എന്‍ .എച്ച്. 7, എന്‍ .എച്ച് 209 എന്നിങ്ങനെ പ്രമുഖ ദേശീയപാതകള്‍ ദിണ്ടുക്കലിലേക്കുള്ള യാത്ര അനായാസമാക്കുന്നു. തമിഴ് നാട്ടിലെ ഏറെക്കുറെ എല്ലാ പട്ടണങ്ങളുമായും ദിണ്ടുക്കലിന് സുനിശ്ചിതമായ യാത്രാപാതകളുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  തമിഴ്നാട്ടിലെ പ്രമുഖ പട്ടണങ്ങളില്‍ നിന്നെല്ലാം തുടര്‍ച്ചയായി ദിണ്ടുക്കലിലേക്ക് ട്രെയിനുകളുണ്ട്. സൌകര്യപ്രദവും എളുപ്പത്തിലുമുള്ള യാത്രകള്‍ കുറഞ്ഞനിരക്കില്‍ ഈ ട്രെയിനുകള്‍ വാഗ്ദാനം ചെയ്യുന്നു. ചെന്നൈ, കോയമ്പത്തൂര്‍ , മധുര എന്നീ പട്ടണങ്ങളുമായി ഇവിടേക്ക് നിരന്തരമായ യാത്രാശൃംഖലകളുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ദിണ്ടുക്കലില്‍ നിന്ന് ഏകദേശം 84 കിലോമീറ്റര്‍ അകലെയുള്ള മധുരയിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഈ ഡൊമസ്റ്റിക് എയര്‍ പോര്‍ട്ടില്‍ നിന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഫ്ളൈറ്റുകളുണ്ട്. മധുരയില്‍ നിന്ന് ബസ്സുകളോ ടാക്സികള്‍ മുഖേനയോ ദിണ്ടുക്കലിലെത്താം. അന്താരാഷ്ട്രവിമാനത്താവളമായ ചെന്നൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം അനായാസം ദിണ്ടുക്കലിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
21 Sep,Sat
Return On
22 Sep,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
21 Sep,Sat
Check Out
22 Sep,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
21 Sep,Sat
Return On
22 Sep,Sun
 • Today
  Dindigul
  31 OC
  87 OF
  UV Index: 7
  Partly cloudy
 • Tomorrow
  Dindigul
  27 OC
  81 OF
  UV Index: 7
  Moderate or heavy rain shower
 • Day After
  Dindigul
  26 OC
  79 OF
  UV Index: 7
  Moderate or heavy rain shower