മഴക്കാലവും തുടര്‍ന്നുള്ള ശൈത്യകാലവുമാണ് തീര്‍ ച്ചയായും ദിണ്ടുക്കല്‍ സന്ദര്‍ ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം. ജൂലൈ - ഫെബ്രുവരി മാസങ്ങള്‍ ക്കിടയിലെ തണുത്തതും പ്രസന്നവുമായ കാലാവസ്ഥ സന്ദര്‍ ശകര്‍ ക്ക് വളരെ സൌകര്യപ്രദമായിരിക്കും. മഴവെള്ളത്തില്‍ കുളിച്ചൊരുങ്ങിയ ദിണ്ടുക്കലിലെ ഹരിതഭംഗി സഞ്ചാരികളുടെ മനംകവരുകതന്നെ ചെയ്യും.
ദക്ഷിണേന്ത്യയിലെ പല പ്രദേശങ്ങളിലുമെന്ന പോലെ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടെയും. ചുട്ടുപൊള്ളുന്നതും വരണ്ടതും ഒപ്പം ഉയര്‍ ന്ന ആര്‍ ദ്രതയുമാണ് ഇതിന്റെ പ്രത്യേകത. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള വേനല്‍കാലത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഉഷ്ണവാതവും ചിലപ്പോള്‍ അനുഭവപ്പെട്ടേക്കാം. വേനല്‍കാലത്ത് ദിണ്ടുക്കല്‍ സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ പൊതുവെ വിമുഖരാണ്.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് ഇവിടത്തെ മഴക്കാലം. മിതമായ തോതിലാണ് വര്‍ഷപാതം. താപനിലയില്‍ കാര്യമായ ശമനവുമുണ്ടാകും. സുഖപ്രദവും പ്രസന്നവുമായ ഈ കാലാവസ്ഥയില്‍ ദിണ്ടുക്കല്‍ യാത്ര ഏറെ അനുഭൂതിദായകമാണ്.
താപനിലയില്‍ ഗണ്യമായ കുറവ് പ്രകടമാകുന്ന ശൈത്യകാലം തന്നെയാണ് ദിണ്ടുക്കലിലെ ഏറ്റവും സമ്മോഹനമായ കാലം. അന്തരീക്ഷ ഊഷ്മാവ് 20 ഡിഗ്രിക്കും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ഡിസംബറിനും ഫെബ്രുവരിക്കുമിടയിലാണ് ദിണ്ടുക്കലിലെ വിന്റര്‍ .