ഗുവാഹത്തിയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് വസിഷ്‌ഠ ആശ്രമം. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയില്‍ അഹോം രാജാവായ രാജ രാജേശ്വര്‍ പണികഴിപ്പിച്ചതാണ് ഈ ആശ്രമം. സന്ധ്യ, കാന്ത, ലളിത നദികളുടെ സംഗമസ്ഥാനത്താണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. ആശ്രമത്തോടു ചേര്‍ന്നുള്ള ഈ നദീസംഗമത്തില്‍ മുങ്ങിയാല്‍ എല്ലാ പാപത്തില്‍ നിന്നും മുക്തി ലഭിക്കുമെന്നാണ് വിശ്വാസം.
വസിഷ്‌ഠ മുനിയുമായി ഈ ആശ്രമത്തിന് ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ അനുഗ്രഹത്താല്‍ ദൈത്യ സ്‌ത്രീയുടെ പുത്രന്‍ രാജാവാകുകയും പിന്നീട് അഹോം രാജ്യം നൂറ്റാണ്ടുകള്‍ ഭരിച്ചു എന്നുമാണ് പറയപ്പെടുന്നത്. വളരെ വൃത്തിയോടും ഭംഗിയോടും സൂക്ഷിച്ചിരിക്കുന്ന ആശ്രമത്തിലേക്കുള്ള യാത്ര അവിസ്‌മരണീയമാണ്. വസിഷ്‌ഠ ആശ്രമത്തിലേയ്‌ക്ക് സ്വകാര്യ വാഹനം ബുക്ക് ചെയ്‌തോ അല്ലങ്കില്‍ പ്രത്യേക ബസുകളിലോ പോകാം.



Click it and Unblock the Notifications