India
Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദുധ്‌വാ

ദുധ്‌വാ - കടുവകളുടെ ആവാസ കേന്ദ്രം

8

ദുധ്‌വ കടുവ സംരക്ഷണകേന്ദ്രത്താല്‍ പ്രശസ്‌തമാണ്‌ ദുധ്‌വ . ടെറായി മേഖല എന്നറിയപ്പെടുന്ന ഉപ ഹിമാലയന്‍ മേഖലയിലാണ്‌ ദുധ്‌വ കടുവ സംരംക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്‌. ലക്ഷ്‌മിപൂര്‍- ഖേരി ജില്ലയില്‍ ഇന്‍്‌ഡോ-നേപ്പാള്‍ അതിര്‍ത്തിയിലാണ്‌ പാര്‍ക്‌ സ്ഥിതി ചെയ്യുന്നത്‌. ഭൂമിയിലെ ടെറായി മേഖലയുടെ അവസാന തുണ്ടായ ദുധ്‌വ ഭൂമിയിലെ ഏറ്റവും അപകടാവസ്ഥതിയിലുള്ള ആവാസവ്യവസ്ഥയായിട്ടാണ്‌ കണക്കാക്കുന്നത്‌.

ദുധ്‌വ നാഷണല്‍ പാര്‍ക്ക്‌

ചതുപ്പ്‌ കലമാനെ സംരക്ഷിക്കുന്നതിനായി 1958 ല്‍ വന്യമൃഗ സംരക്ഷണ കേന്ദ്രമായി തുടങ്ങിയതാണ്‌ ദുധവയിലെ നാഷണല്‍ പാര്‍ക്ക്‌. അര്‍ജന്‍ സിങ്ങിന്റെ ശ്രമഫലമായി 1977 ജനുവരിയോടെ ഇതൊരു പാര്‍ക്കായി മാറി. അതിന്‌ ശേഷം 1988 ല്‍ കിഷന്‍പൂര്‍ വന്യമൃഗസംരക്ഷണ കേന്ദ്രത്തിനും കറ്റാര്‍നിയഘട്ട്‌ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനൊപ്പം പാര്‍ക്കിനെ ഒരു കടുവ സംരംക്ഷണ മേഖലയായി പ്രഖ്യാപിച്ചു.

കടുവ സംരംക്ഷണ മേഖലയെ ദുധ്‌ വ നാഷണല്‍ പാര്‍ക്‌, കിഷന്‍ പൂര്‍ വന്യ മൃഗ സംരക്ഷണ കേന്ദ്രം എന്നിങ്ങനെ രണ്ട്‌ വിഭാഗമായി തിരിച്ചിട്ടുണ്ട്‌. 15 കിലോ മീറ്റര്‍ അകലത്തായാണ്‌ ഇവ രണ്ടും.

ഇന്‍ഡോ-നേപ്പാള്‍ അതിര്‍ത്തിയില്‍ കൂടി ഒഴുകുന്ന മോഹന നദിയാണ്‌ പാര്‍ക്കിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഉള്‌ലത്‌. സുഹേലി നദിയാണ്‌ തെക്കന്‍ അതിര്‍ത്തി തിരിക്കുന്നത്‌. തടാകങ്ങളും കുളങ്ങളും നിരവധി തോടുകളുമുള്ള ചതുപ്പ്‌ പ്രദേശമാണിത്‌. വൈവിധ്യമാര്‍ന്ന ജന്തു ജലാലങ്ങളും പക്ഷികളും നിബിഡ വനങ്ങളും ഈ മേഖലയിലുണ്ട്‌.

ദുധ്‌വ നാഷണല്‍ പാര്‍ക്കിലെ വന്യജീവികള്‍ വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങളാല്‍ സമൃദ്ധമാണ്‌ ദുധ്‌ വ നാഷണല്‍ പാര്‍ക്‌. ചതുപ്പ്‌ മാനുകള്‍, പുള്ളിപ്പുലി, മീന്‍പിടിയന്‍ പൂച്ച, വെരുക്‌, കുറുനരി,പന്നി മാന്‍ തുടങ്ങി നിരവധി വന്യ ജീവികള്‍ ഇവിടെയുണ്ട്‌. പക്ഷി സ്‌നേഹികളുടെ ഇഷ്‌ട സ്ഥലം കൂടിയാണിവിടം. വെള്ള കൊക്ക്‌, കടല്‍കാക്ക,അരയന്നങ്ങള്‍,താറാവുകള്‍,താറാവ്‌ തുടങ്ങി വൈവിധ്യമാര്‍ന്ന പക്ഷികളെ ഇവിടെ കാണാം. മുതലകള്‍, തുടങ്ങി നിരവധി ഉരകങ്ങളുടെ ആവസസ്ഥലം കൂടിയാണ്‌ ഈ പാര്‍ക്‌. വൈവിധ്യമാര്‍ന്ന ഗണത്തിലുള്ള ജീവജാലങ്ങളെ ഇവിടെ കാണാന്‍ കഴിയും.

1951 ഓടെ വംസനാശം വന്നുവെന്ന്‌ കരുതപ്പെട്ട ആസ്സാം മുയലുകളുടെ ആവസ കേന്ദ്രം കൂടിയാണിവിടം. 1984 ല്‍ ഇവിടെ വീണ്ടും കണ്ടെത്തിയിരുന്നു. നദീ തീരത്ത്‌ കാണുന്ന ചെറു മൂക്കുകളോട്‌ കൂടിയ മുതലുകളും പെരുമ്പാമ്പുകളുമാണ്‌ മറ്റൊരു ആകര്‍ഷണം.

ദുധ്‌വ നാഷണല്‍ പാര്‍ക്കിലെ പക്ഷി വളര്‍ത്തല്‍

പക്ഷി സ്‌നേഹികളുടെ പറുദീസയാണ്‌ ദുധ്‌വ നാനൂറിലേറെ ഇനത്തില്‍പ്പെടുന്ന പക്ഷികളുടെ ആവാസ കേന്ദ്രമാണ്‌ ഇത്‌. ഇതില്‍ ദേശാടന പക്ഷികളും ഉള്‍പ്പെടും. പാര്‍ക്കിനുള്ളിലെ തടാകങ്ങളും ചതുപ്പ്‌ മാനുകളും നിരവധി ജല പക്ഷികളെയും ദേശാടന പക്ഷികളെയും ഇങ്ങേട്ട്‌ ആകര്‍ഷിക്കുന്നുണ്ട്‌.

ബുല്‍ പക്ഷി,പൊന്‍മാന്‍ വിവിധ വര്‍ണങ്ങളിലുള്ള പക്ഷികളുമുണ്ട്‌. വെള്ള കഴുത്തുള്‌ല കൊറ്റികള്‍, നിറമുള്ള കൊറ്റികള്‍ തുടങ്ങി വിവിധ തരത്തിലുള്ള കൊറ്റികള്‍ ഇവിടെയുണ്ട്‌.

 

ദുധ്‌വാ പ്രശസ്തമാക്കുന്നത്

ദുധ്‌വാ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദുധ്‌വാ

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ദുധ്‌വാ

 • റോഡ് മാര്‍ഗം
  ഉത്തര്‍ പ്രദേശിലെ പ്രധാന നഗരങ്ങളായ ലക്‌നൗ, ബരേലി, പാലിയ എന്നിവിടങ്ങളില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ദുധ്‌ വയിലേയ്‌ക്ക്‌ ബസ്‌ സര്‍വീസുണ്ട്‌. സര്‍ക്കാര്‍ ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും പുറമെ ടാക്‌സികളും ദുധ്‌ വയിലേയ്‌ക്കെത്താന്‍ കിട്ടും.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  വടക്ക്‌-കിഴക്കന്‍ റെയില്‍വെ ഗേജിലാണ്‌ ദുധ്‌ വ സ്ഥിതി ചെയ്യുന്നത്‌. മെയ്‌ലാനി, നൈനിറ്റാള്‍, ലക്‌നൗ എന്നിവ വഴി ഇവിടവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ദുധ്‌വയില്‍ വിമാനത്താവളങ്ങള്‍ ഇല്ല. ഡല്‍ഹിയിലേയ്‌ക്കോ ലക്‌നൗവിലേയ്‌ക്കോ വിമാനത്തിലെത്തി അവിടെ നിന്നും ബസ്‌, ട്രയിന്‍ മാര്‍ഗത്തില്‍ ദുധ്‌വയില്‍ എത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
17 Aug,Wed
Return On
18 Aug,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
17 Aug,Wed
Check Out
18 Aug,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
17 Aug,Wed
Return On
18 Aug,Thu

Near by City