അഗര്‍ത്തല - കൊട്ടാരങ്ങളുടെ നാട്
വടക്ക് കിഴക്കന്‍ മേഖലയില്‍ ഗുവാഹത്തി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രധാനപ്പെട്ട നഗരം ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയാണ്. വിസ്തീര്‍ണത്തിന്റെയും ജനസംഖ്യയുടെയും അടിസ്ഥാനത്തില്‍ മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം എന്ന ഖ്യാതിയും അഗര്‍ത്തലയ്ക്കുണ്ട്. ബംഗ്ളാദേശില്‍ നിന്ന് രണ്ട് കിലോമീറ്റര്‍......
ഐസ്വാള്‍ - ഉയരങ്ങളിലെ മനോഹരി
വടക്കുകിഴക്കന്‍ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലൊന്നായ മിസോറാമിന്‍െറ തലസ്ഥാനമാണ് ഐസ്വാള്‍. ഉയര്‍ന്ന കൊടുമുടികളും മലനിരകളും താഴ്വരകളും നിറഞ്ഞ് മനോഹരിയായ സമുദ്രനിരപ്പില്‍ നിന്ന് 1132 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഐസ്വാള്‍ നൂറ്റാണ്ടിന്‍െറ പഴമയും പൈതൃകവുമുള്ള നഗരമാണ്. വടക്ക്ഭാഗത്ത്......
അംബാജി - ശക്തീദേവിയുടെ തട്ടകം
പൗരാണിക ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു അംബാജി. ശക്തിസ്വരൂപിണിയായ സതീദേവിയുടെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണിത്. ഗുജറാത്തിന്റെയും രാജസ്ഥാന്റെയും അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ബനാസ്കാന്ത ജില്ലയിലെ ഡാന്റ താലൂക്കില്‍ ഗബ്ബാര്‍ കുന്നിന്റെ മുകളിലാണ്......
ശ്രീകൃഷ്ണ കഥയിലെ അമരാവതി
മഹാരാഷ്ട്രയുടെ വടക്കന്‍ അതിര്‍ത്തിപ്രദേശത്ത് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് അമരാവതി. സമുദ്രനിരപ്പില്‍ നിന്നും 343 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അമരാവതി ഡക്കാന്‍ പീഠഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്. ജനസംഖ്യയുടെ കാര്യത്തില്‍ മഹാരാഷ്ട്രയില്‍ ഏഴാം സ്ഥാനമാണ് അമരാവതിയ്ക്ക്. അമരാവതിയെന്ന......
ബി ആര് ഹില്‍സിലെ രംഗനാഥസ്വാമി ക്ഷേത്രം
പശ്ചിമഘട്ട നിരകളുടെ കിഴക്കന്‍ അതിര്‍ത്തിയിലായാണ് സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് ബി ആര് ഹില്‍സ് അഥവാ ബിലിഗിരി രംഗണ ഹില്‍സ് സ്ഥിതിചെയ്യുന്നത്. പൂര്‍വ്വ - പശ്ചിമനിരകളുടെ സംഗമസ്ഥാനത്തെ അത്യപൂര്‍വ്വമായ ജൈവ - ജന്തുവൈവിദ്ധ്യമാണ് ബി ആര് ഹില്‍സിന്റെ പ്രത്യേകത. മലമുകളിലെ രംഗനാഥസ്വാമി......
ബാന്ധവ്ഘര്‍ - വെള്ളക്കടുവകളുടെ തറവാട്
വിന്ധ്യാപര്‍വ്വത നിരയുടെ താഴ്വാരങ്ങളിലാണ് ബാന്ധവ്ഘര്‍ എന്ന വനഭൂമി. കേവലം ഒരു വനമെന്ന ശീര്ഷകത്തിന് കീഴില്‍ ഒതുങ്ങുന്നതല്ല ബാന്ധവ്ഘര്‍. വൃക്ഷങ്ങളുടെ നിബിഢതയും സസ്യജന്തുക്കളുടെ വകഭേദങ്ങളും വിവിധങ്ങളായ പറവകളും അരുവിയും കുളിരും കൂട്ടിനുള്ള ഒരു മാതൃകാവനം എന്നതിലുപരി വന്യസൌന്ദര്യത്തിന്റെ അപൂര്‍വ്വ......
കാനനസവാരിയുടെ ത്രില്ലറിയാന്‍ ബന്ദിപ്പൂരിലേയ്ക്ക്
യാത്രകള്‍ പ്രത്യേകിച്ചും വിനോദയാത്രകളെന്നാല്‍ തീം പാര്‍ക്കുകളിലും ബീച്ചുകളിലും നഗരങ്ങളിലും മാത്രം ചുറ്റിയടിച്ച് നടക്കുന്നതാണോ? ഇത്തരം സ്ഥലങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള യാത്രകള്‍ മാത്രമായാല്‍ വൈവിധ്യമുള്ള പല അനുഭവങ്ങളും നഷ്ടപ്പെട്ടുവെന്ന് വരും. ഇടയ്ക്കൊക്കെ പ്രകൃതിയിലേയ്ക്ക് മാത്രമായും......
പുണ്യം പുരാതനം - ബാരന്
രാജസ്ഥാനിലേയ്ക്ക് ഒരു യാത്രയ്ക്ക് പദ്ധതിയുകയാണെങ്കില് തീര്‍ച്ചയായും പോകേണ്ട സ്ഥലമാണ് ബാരന്. 1991 ഏപ്രില്‍ പത്തിനാണ് കോട്ട ജില്ലയിലെ ചിലഭാഗങ്ങള്‍ ചേര്‍ത്ത് ബാരന് എന്ന പുതിയ ജില്ല രൂപീകരിച്ചത്. സാഗവന്, ഖേര്‍, സാലന്, ഗാര്ഗ്സരി എന്നീ കാടുകളും കാളിസിന്ധ് നദിയും ഉള്‍പ്പെടുന്ന പ്രദേശമാണ് ബാരന്.......
ബെഗുസാരായി- പുരാതന രാജകീയ വിശ്രമവസതി
ബീഹാറിലെ പ്രമുഖ നഗരമായ ബഗുസാരായി ജില്ലാ ആസ്ഥാനം കൂടിയാണ്. പുണ്യ നദിയായ ഗംഗയുടെ വടക്കന്‍ തീരത്താണ് ബെഗുസാരായി സ്ഥിതി ചെയ്യുന്നത്. ബെഗുസാരായിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങള്‍ ബെഗുസാരായിലുണ്ട്. കന്‍വാര്‍ തടാകം പക്ഷി സങ്കേതം,നൗല ഗര്‍ എന്നിവ ബെഗുസാരായി......
ഭദ്ര : പച്ചപ്പ് പരവതാനി വിരിച്ച സ്വര്‍ഗ്ഗം
കര്‍ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂരു ജില്ലയിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഭദ്ര. ഭദ്ര വന്യജീവി സങ്കേതമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. മുത്തോടി ഫോറസ്റ്റ്, താനിഗെബിലു, ലക്കാവല്ലി, ഹെബ്ബീ എന്നീ വനപ്രദേശങ്ങളടങ്ങിയതാണ് ഭദ്ര വന്യജീവി സങ്കേതം. പശ്ചിമഘട്ടനിരകളില്‍ സ്ഥിതി......
ഭാഗല്പൂര് - ഇന്ത്യയിലെ സില്‍ക്കിന്റെ സ്വര്‍ഗ്ഗം
ഇന്ത്യയുടെ സില്‍ക്ക് നഗരമായ ഭാഗല്പൂര് ബീഹാര്‍ സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. മികച്ച ഗുണമേന്മയുള്ള സില്‍ക്ക് ഉത്പാദനത്തില്‍ പ്രശസ്തമാണ് ഇവിടം. മികച്ച സില്‍ക്ക് ഉത്പാദന സൗകര്യങ്ങളുള്ള ബീഹാര്‍ സംസ്ഥാനത്തെ ഈ നഗരം ഏഴാം നൂറ്റാണ്ടുമുതല്‍ ചരിത്രത്തില്‍ വ്യതിരിക്തമായ മുദ്ര പതിപ്പിച്ച സ്ഥലമാണ്.......
ഭരത്പൂര്‍ പക്ഷികളുമായൊരു സാമീപ്യവും സല്ലാപവും
ഭരത്പൂര്‍ ഇന്ത്യയിലെ പുകള്‍പെറ്റ വിനോദ സഞ്ചാര കേന്ദ്രമാണ്. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം രാജസ്ഥാനിലേക്കുള്ള 'കിഴക്കന്‍ കവാടം' എന്നും അറിയപ്പെടുന്നു. 1733ല്‍ മഹാരാജ സൂരജ് മല് ആണ് ഈ പ്രാചീന നഗരി സ്ഥാപിച്ചത്. ഹൈന്ദവ ദേവനായ ശ്രീ രാമന്റെ സഹോദരന്,ഭരതനില്‍ നിന്നുമാണ്......
ഭാവ് നഗര്‍ - നൂറ്റാണ്ട് പഴക്കമുള്ള വാണിജ്യകേന്ദ്രം
നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് ഗുജറാത്തിന്‍െറ വാണിജ്യപെരുമ. ഇതില്‍ പ്രധാന സ്ഥാനം അലങ്കരിക്കുന്ന പട്ടണമാണ് ഭാവ് നഗര്‍. ഇവിടത്തെ തുറമുഖം വഴി പരുത്തി ഉല്‍പ്പന്നങ്ങളും രത്നങ്ങളും വെള്ളിയാഭരണങ്ങളുമെല്ലാം പുറംനാടുകളിലേക്ക് കയറ്റി അയച്ചിരുന്നതായി ചരിത്രം പറയുന്നു. 200 വര്‍ഷത്തിലധികം പഴക്കമുണ്ടെങ്കിലും......
ഭീമശങ്കര - ജ്യോതിര്‍ലിംഗത്തിന്റെ നാട്
മഹാരാഷ്ട്രയിലെ പ്രശസ്തമായ തീര്‍ത്ഥാന കേന്ദ്രമാണ് ഭീമശങ്കര. ട്രക്കിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രമായ കര്‍ജാട്ടിന് സമീപത്താണ് ഭീമശങ്കര സ്ഥിതിചെയ്യുന്നത്. ഇന്ത്യയില്‍ ഇന്ന് കാണപ്പെടുന്ന 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒരെണ്ണം ഭീമശങ്കരയിലാണ്. മഹാരാഷ്ട്രയില്‍ ഇത്തരത്തില്‍ അഞ്ച് ജ്യോതിര്‍ലിംഗങ്ങളുണ്ട്. കൃത്യമായി......
ഭോപ്പാല്‍ - തടാകങ്ങളുടെ നഗരം
മധ്യപ്രദേശിന്റെ തലസ്ഥാനമാണ് ഭോപ്പാല്‍. ഇന്ത്യയിലെ അറിയപ്പെടുന്ന നഗരങ്ങളില്‍ ഒന്നുകൂടിയാണ് ഭോപ്പാല്‍. പണ്ടത്തെ ഭോപ്പാല്‍ രാജ്യത്തിന്റെ തലസ്ഥാനം, തടാകങ്ങളുടെ നഗരം തുടങ്ങിയ വിശേഷണങ്ങളും വിനോദസഞ്ചാര ഭൂപടത്തില്‍ ഭോപ്പാലിനുണ്ട്. ഭോപ്പാലിലെ കാഴ്ചകള്‍ ഭോപ്പാലില്‍ നിരവധി കാഴ്ചകള്‍ കാണാനുണ്ട്. മോനഹരവും......
ഭുവനേശ്വര്‍ - ക്ഷേത്ര നഗരിയിലേക്കൊരു യാത്ര
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വര്‍ ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്തുള്ള പ്രൗഢഗംഭീരമായ നഗരമാണ്. മഹാനദി പുഴയുടെ തെക്ക് -പടിഞ്ഞാറ് വശത്തായി സ്ഥിതി ചെയ്യുന്ന നഗരം പ്രകടമാക്കുന്നത് കലിംഗ കാലഘട്ടത്തിലെ മഹത്തായ വാസ്തു ശൈലികളാണ്. മൂവായിരം വര്‍ഷത്തെ പാരമ്പര്യമുണ്ട് ഈ പുരാതന നഗരത്തിന്. രണ്ടായിരത്തിലേറെ......
ബുജ് - അരയന്നങ്ങളുടെ വിശ്രമത്താവളം
കച്ച് ജില്ലയുടെ ആസ്ഥാനമാണ് ഏറെ ചരിത്രപ്രാധാന്യമുള്ള ബുജ്. ബുജിയോ ദുന്‍ഗാര്‍ എന്ന മലയുടെ പേരില്‍ നിന്നാണ് ബുജ് എന്ന പേരുറവെടുത്തത്. ബുജാങ്ങ് എന്ന വന്‍ സര്‍പ്പത്തിന്റെ ആവാസകേന്ദ്രമായി വിശ്വസിക്കപ്പെടുന്ന ഈ മല നഗരത്തിന്റെ കിഴക്ക് ഭാഗത്താണ്. ഈ കുന്നിന് മുകളില്‍ സര്‍പ്പത്തിനായി ഒരു ക്ഷേത്രവുമുണ്ട്.......
വിസ്മയിപ്പിയ്ക്കുന്ന മരുനഗരം -ബിക്കാനീര്‍
താര് മരുഭൂമിയ്ക്ക് നടുവിലെ അത്ഭുതം എന്ന വിശേഷണം ബിക്കാനീറിനെ സംബന്ധിച്ച് ഒട്ടും അധികമാകില്ല. രാജസ്ഥാന് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഇന്നേവരെ നേരിട്ട് കാണാത്തവരുടെ മനസ്സില്‍ വരുന്ന പരന്നുകിടക്കുന്ന മണല്‍പ്പരപ്പ്, അസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടകപ്പുറത്ത് യാത്രയാകുന്ന ആളുകള്‍, രാവാകുമ്പോള്‍......
ബിലാസ്പൂര്‍ - പ്രകൃതിഭംഗിയും ഭക്തിയും നിറഞ്ഞ നാട്
ഛത്തീസ്ഗഡിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയും ഏറ്റവും പ്രശസ്തമായ മൂന്നാമത്തെ ജില്ലയുമാണ് ബിലാസ്പൂര്‍. ഇന്ത്യയുടെ വൈദ്യുത ഉത്പാദന ഹബ്ബ് എന്ന നിലയിലാണ് ബിലാസ്പൂര്‍ അറിയപ്പെടുന്നത്. മാത്രമല്ല ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന ജില്ലയും ബിലാസ്പൂര്‍ ആണ്. ചത്തീസ്ഗഢ്......
ബിന്ദു - യഥാര്‍ത്ഥ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍
പശ്ചിമ ബംഗാളിലെ അതിമനോഹരമായ ഗ്രാമമാണ് ബിന്ദു. ഇന്ത്യ-ഭൂട്ടാന് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ബിന്ദു രാജ്യത്തെ അവസാനത്തെ ഗ്രാമമാണന്ന് പറയാം. ഭൂട്ടാനിലേയ്ക്കുള്ള യാത്രയില്‍ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ അനുയോജ്യമായ ഗ്രമമാണിത്. തേയിലതോട്ടങ്ങള്‍ക്കും ശാന്തസുന്ദരമായ ഗ്രാമങ്ങള്‍ക്കും......
ബിര്‍ഭം - ചുവന്ന മണ്ണിന്റെ നാട്
ജാര്‍ഖണ്ഡ് സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന വെസ്റ്റ് ബംഗാളിലെ ഒരു ജില്ലയാണ് ബിര്‍ഭം. ചുവന്ന മണ്ണിന്റെ നാട് എന്നാണിവിടം അറിയപ്പെടുന്നത്. മതപരമായും, സാംസ്കാരികമായും പ്രധാന്യമുള്ള ഇവിടം ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രവുമാണ്. മിക്ക നഗരങ്ങളിലും കാണുന്ന ടെറാകോട്ട നിര്‍മ്മിതികളാണ് ഇവിടുത്തെ പ്രധാന......
ബിഷ്ണുപുര്‍ - ചതുപ്പുനിലങ്ങളിലൂടെ പോകാം, മാനുകളോട് കൂട്ടുകൂടാം
മഹാവിഷ്ണുവിന്റെ വാസസ്ഥാനമായ് അറിയപ്പെടുന്ന ബിഷ്ണുപുര്‍ , കുംഭഗോപുര മാതൃകയില്‍ ചുട്ട കളിമണ്ണ് കൊണ്ടുണ്ടാക്കിയ ക്ഷേത്രങ്ങളാലും അത്യപൂര്‍വ്വവും വംശനാശ ഭീഷണി നേരിടുന്ന ഡാന്‍സിംങ് ഡീര്‍ എന്ന മാനുകളുടെ പ്രകൃത്യാലുള്ള ആവാസ കേന്ദ്രം എന്ന നിലയിലും പ്രസിദ്ധമാണ്. മണിപ്പൂരിന്റെ ആത്മീയ, സാംസ്ക്കാരിക......
ബൊക്കാരോ - വ്യാവസായിക നഗരം
1991 ല്‍ സ്ഥാപിതമായ ബൊക്കാരോ നഗരം ജാര്‍ഖണ്ഡ് ജില്ലായിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 210 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബൊക്കാരോയുടെ സ്ഥാനം ചോട്ടാ നാഗ്പൂര്‍ പീഠഭൂമിയിലാണ്. താഴ്വാരങ്ങളും അരുവികളും നിറഞ്ഞതാണ് ഈ നഗരം. ഇന്ത്യയിലെ മുന്‍നിര വ്യാവസായിക നഗരങ്ങളില്‍......
ബോംദില- ബുദ്ധവിഹാരങ്ങളുടെ മനോഹാരിതയില്‍
അരുണാചല്‍ പ്രദേശിലെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് സമുദ്രനിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബോംദില എന്ന ചെറു നഗരം. കിഴക്കന്‍ ഹിമാലയ നിരകളില്‍ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളോടെ സന്ദര്‍ശകരെ കാത്തിരിക്കുന്ന പ്രശാന്തമായ നഗരമാണിത്. പ്രകൃതി ഭംഗിക്കും ആപ്പിള്‍......
ബുന്ദി -കാലം മായ്ക്കാത്ത അടയാളങ്ങള്‍
രാജസ്ഥാനിലെവിടെനോക്കിയാലും രജപുത് രാജാക്കന്മാരുടെ ഭരണകാലത്തിന്റെ ഗാംഭീര്യമാണ് കാണാന്‍ കഴിയുക. ഇനിയും അനേകകാലം തങ്ങളുടെ ഭരണകാലത്തിന്റെ കഥ ഓര്‍മ്മിപ്പിക്കാന്‍ പാകത്തിലാണ് രജപുത് രാജാക്കന്മാരും മുഗള്‍ രാജാക്കന്മാരുമെല്ലാം രാജസ്ഥാനിലെ തങ്ങളുടേതായ കേന്ദ്രങ്ങളിലെല്ലാം സ്മാരകങ്ങളും കൊട്ടാരങ്ങളും......
രാജ ഭരണക്കാലത്തിന്റെ സാക്ഷ്യപത്രമായി ഛെയില്‍
സമുദ്രനിരപ്പില്‍ നിന്ന് 2226 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഛെയില്‍ ഹിമാചല്‍ പ്രദേശിലെ സൊലന്‍ ജില്ലയിലെ സാധ് ടിബ യിലാണ്. ലോഡ് കിച്നറിന്റെ ആജ്ഞ പ്രകാരം ഷിംല യില്‍ നിന്നും നാടു കടത്തപ്പെട്ടതിനുശേഷം പാട്യാല രാജാവായിരുന്ന മഹാരാജാ അധിരാജ് ഭൂപിന്ദര്‍ സിങ്ങിന്റെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു......
ചല്‍സ - ഹിമാലയനിരകള്ക്കിടയിലെ ചെറുഗ്രാമം
ഹിമാലയന്‍ മലനിരകള്‍ക്ക് താഴെ സ്ഥിതി ചെയ്യുന്ന പശ്ചിമ ബംഗാളിലെ അതിമനോഹരമായ നഗരമാണ് ചല്‍സ. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ സിലിഗുരിയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ നിരവധി തേയില തോട്ടങ്ങളും നിബിഢ വനങ്ങളും നദികളുമുണ്ട്. കാണ്ടാമൃഗങ്ങളും ആനകളുമുള്ള വനങ്ങളിലേയ്ക്ക് ഗ്രാമവാസികളുടെ......
ചമ്പല്‍- ചമ്പല്‍ വന്യജീവി സങ്കേതം
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനമാണ് ചമ്പല്‍ വന്യജീവി സങ്കേതം. 1979ല്‍ സ്ഥാപിതമായ ഈ ദേശീയ ഉദ്യാനം ചമ്പല്‍ ഖരിയാല് വന്യജീവി സങ്കേതം എന്നും അറിയപ്പെടുന്നു. ഈ വന്യജീവി സങ്കേതത്തിലൂടെ ഒരു നദി ഒഴുകുന്നുണ്ട്. ഇതിന്റെ പേരും......
ചമ്പാനര്‍ - രാജകീയമായ അധിനിവേശം
ക്ഷത്രീയ പരമ്പരയായ ചവ്ദ രാജവംശത്തിലെ വനരാജ് ചവ്ദയാണ് ചമ്പാനര്‍ നഗരത്തിന്റെ സ്ഥാപകന്‍. തന്റെ മന്ത്രിയായ ചമ്പാരാജിന്റെ പേരില്‍ ഈ സ്ഥലത്തിന് നാമകരണവും ചെയ്തു. ഇവിടത്തെ ചുട്ടുപൊള്ളുന്ന പാറകള്‍ക്ക് ഛംപക് അഥവാ ചെമ്പകപ്പൂവിന്റെ ഇളം മഞ്ഞ നിറത്തോടുള്ള സാദൃശ്യമാണ് ഈ സ്ഥലനാമത്തിന് കാരണമെന്നും ആളുകള്‍......