ഇന്‍ഡോ-നേപ്പാള്‍ അതിര്‍ത്തിയ്‌ക്ക് സമീപം ഉത്തര്‍ പ്രദേശിലെ ടെറായി മേഖലയിലാണ് ദുധ് വ നാഷണല്‍ പാര്‍ക് സ്ഥിതി ചെയ്യുന്നത്. 1958 ല്‍ വന്യമൃഗ സംരക്ഷണ കേന്ദ്രമായി തുടങ്ങിയ ഇവിടം 1977 ല്‍ നാഷണല്‍ പാര്‍ക്കായി മാറി. ഇന്ന് കിഷന്‍പൂര്‍ വന്‍മൃഗ സംരംക്ഷണ കേന്ദ്രം, കറ്റാര്‍നി ഘട്ട് വന്യമൃസംരക്ഷണ കേന്ദ്രം എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ പാര്‍ക്കിനുണ്ട്. പ്രധാനമായും എക്കല്‍ സമതല പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പാര്‍ക്കില്‍ താടാകങ്ങള്‍,കുളങ്ങള്‍, തോടുകള്‍ എന്നിവ നിരവധി ഉണ്ട്.
ചതുപ്പ് മാനുകള്‍, പുള്ളിപ്പുലി, മീന്‍പിടിയന്‍ പൂച്ച, വെരുക്, കുറുനരി,പന്നി മാന്‍ തുടങ്ങി നിരവധി വന്യ ജീവികള്‍ ഇവിടെയുണ്ട്. പക്ഷി സ്‌നേഹികളുടെ ഇഷ്‌ട സ്ഥലം കൂടിയാണിവിടം. വെള്ള കൊക്ക്, കടല്‍കാക്ക,അരയന്നങ്ങള്‍,താറാവുകള്‍,താറാവ് തുടങ്ങി വൈവിധ്യമാര്‍ന്ന പക്ഷികളെ ഇവിടെ കാണാനം. മുതലകള്‍, പാമ്പുകള്‍ തുടങ്ങി നിരവധി ഉരകങ്ങളുടെ ആവസസ്ഥലം കൂടിയാണ് ഈ പാര്‍ക്. വൈവിധ്യമാര്‍ന്ന ഗണത്തിലുള്ള ജീവജാലങ്ങളെ ഇവിടെ കാണാന്‍ കഴിയും.



Click it and Unblock the Notifications