തണുപ്പുകാലവും വേനലിന്‍െറ ആദ്യ മാസങ്ങളുമാണ് ഈസ്റ്റ്ഗാരോ സന്ദര്‍ശനത്തിന് അനുയോജ്യം. ട്രക്കിംഗ് പ്രേമികളും ഈ സമയം ധാരാളം എത്താറുണ്ട്. തണുപ്പിനെ പ്രതിരോധിക്കാന്‍ കഴിവുള്ള വസ്ത്രങ്ങള്‍ നിര്‍ബന്ധമായും കൈവശം ഉണ്ടാകണം.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടെ വേനല്‍ക്കാലം. മേഘാലയയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടിയ ചൂടാണ് ഇവിടെ അനുഭവപ്പെടാറ്. ചില ദിവസങ്ങളില്‍ 37 ഡിഗ്രി വരെ ചൂട് ഉയരാറുണ്ട്. പീഠഭൂമി പ്രദേശമായതിനാല്‍ അതിവേഗം ചൂട് പിടിക്കുന്ന ഇവിടെ അന്തരീക്ഷത്തില്‍ ആര്‍ദ്രതയും കൂടുതലാണ്.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയാണ് ഇവിടെ മഴക്കാലം. കനത്ത മഴ ലഭിക്കുന്നതിനാല്‍ ജില്ലയുടെ പല സ്ഥലങ്ങളിലും എത്തിപ്പെടാനാകില്ല. മലയിടിച്ചിലും റോഡ് തടസവും ഒക്കെയുണ്ടാകുന്നതിനാല് ഈ സമയം സന്ദര്‍ശനം അനുയോജ്യമല്ല.
സൗമ്യമായ തണുപ്പുകാലമാണ് ഇവിടെ അനുഭവപ്പെടാറ്. താപനില ഏഴ് ഡിഗ്രിക്കും 25 ഡിഗ്രിക്കും ഇടയിലായിരിക്കും. ഒക്ടോബര്‍ അവസാനം തുടങ്ങുന്ന തണുപ്പ്കാലം ഫെബ്രുവരി തീരും വരെ നീണ്ടു നില്ക്കും.