Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഈസ്റ്റ്ഗാരോ മലനിരകള്‍

ഈസ്റ്റ്ഗാരോ മലനിരകള്‍ - വേറിട്ട ഭംഗികാണാം

4

ടൂറിസം പിടിമുറുക്കാത്ത നാടുകള്‍ക്ക് വേറിട്ട ഭംഗിയായിരിക്കും. നഗരവത്കരണവും ആധുനികവത്കരണവും  എത്തിനോക്കാത്ത ഇത്തരം ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരം നഗരജീവിതത്തിന്‍െറ തിരക്കില്‍ നിന്ന് വലിയൊരളവിലാകും ആശ്വാസം നല്‍കുക.  മേഘാലയയിലെ 11 ജില്ലകളില്‍ ഒന്നായ ഈസ്റ്റ്ഗാരോ മലനിരകള്‍ ഇത്തരത്തിലുള്ള പ്രദേശമാണ്. നാഗരികതയുടെ അടയാളങ്ങള്‍ ചെറിയ അളവില്‍ മാത്രം കാണുന്ന ഈ ജില്ലയുടെ തലസ്ഥാനം വില്ല്യം നഗര്‍ ആണ്. മേഘാലയയുടെ ആദ്യ മുഖ്യമന്ത്രിയായ ക്യാപ്റ്റന്‍ വില്യംസണ്‍ സാംഗ്മയുടെ പേരിലുള്ള ജില്ലാ ആസ്ഥാനം കൃത്യമായി പ്ളാന്‍ ചെയ്ത് നിര്‍മിച്ച ടൗണ്‍ഷിപ്പാണ്. അടിസ്ഥാനസൗകര്യങ്ങളെല്ലാം ഉള്ള വില്ല്യം നഗര്‍ അതിവേഗം വളരുന്ന ടൗണ്‍ഷിപ്പുകളിലൊന്നാണ്.

2603 സ്ക്വയര്‍ കിലോമീറ്ററുള്ള ഈസ്റ്റ്ഗാരോ ജില്ലയുടെ തെക്കുഭാഗത്ത് സൗത്ത് ഗാരോ മലനിരകളും കിഴകകുഭാഗത്ത് ഖാസി മലനിരകളും പടിഞ്ഞാറ് ഭാഗത്ത് വെസ്റ്റ് ഗാരോ മലനിരകളും വടക്കുഭാഗത്ത് ആസാമിന്‍െറ ചില ഭാഗങ്ങളുമാണ് അതിരിടുന്നത്.  ഗാരോ വിഭാഗക്കാരാണ് ഇവിടത്തെ പ്രദേശവാസികളില്‍ കൂടുതലുള്ള വിഭാഗം. ഖാസികളാണ് രണ്ടാമത്തെ കൂടുതലുള്ള വിഭാഗം. ഹാജോംഗ്സ്, രബാസ്, കോച്ച്സ്, ബനൈസ്, ദാലൂസ്, ബോറോസ് വിഭാഗക്കാരും ഇവിടെ താമസിക്കുന്നുണ്ട്.

അപൂര്‍വ ജൈവ ജീവ ജാലങ്ങളുടെ കലവറയുമാണ് ഈ മലനിരകള്‍. നിലവില്‍ ഭാഗികമായി മാത്രമാണ് ഈ ജില്ല വികസിപ്പിച്ചെടുത്തിട്ടുള്ളത്. പൂര്‍ണമായി വികസിപ്പിച്ചെടുത്താല്‍ സംസ്ഥാനത്തിന്‍െറ പ്രധാന വരുമാന സ്രോതസ് ജില്ലയില്‍ നിന്നാകും. മനോഹര കാഴ്ചകക്കൊപ്പം സമ്പന്നമായ ചരിത്രവും സംസ്കാരവും ജില്ലയുടെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

കാലാവസ്ഥ

ചെറുചൂടുള്ള വേനലും കുളിരേറിയ തണുപ്പുകാലവും അനുഭവപ്പെടുന്ന ഇവിടെ മഴക്കാലത്ത് കനത്ത മഴ അനുഭവപ്പെടാറുണ്ട്.

എങ്ങനെയത്തൊം

ഗാരോ മലനിരകളിലെ ഏറ്റവും വലിയ നഗരമായ ടൂറയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് വില്യം നഗര്‍. ഒന്നര മണിക്കൂറാണ് വില്യംനഗറില്‍ നിന്ന് ടൂറയിലേക്കുള്ള യാത്രാ ദൂരം. സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളോ സ്വകാര്യ ടാക്സിയോ പിടിക്കാം.

 

ഈസ്റ്റ്ഗാരോ മലനിരകള്‍ പ്രശസ്തമാക്കുന്നത്

ഈസ്റ്റ്ഗാരോ മലനിരകള്‍ ചിത്രങ്ങള്

ഈസ്റ്റ്ഗാരോ മലനിരകള്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഈസ്റ്റ്ഗാരോ മലനിരകള്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഈസ്റ്റ്ഗാരോ മലനിരകള്‍

  • റോഡ് മാര്‍ഗം
    നാഷണല്‍ ഹൈവേ 51ഉം 62ഉം ആണ് ഈസ്റ്റ്ഗാരോയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ദേശീയപാതകള്‍. നിരവധി സംസ്ഥാന പാതകളും ഇവിടെയുണ്ട്. ഷില്ളോംഗില്‍ നിന്നും ഗുവാഹത്തിയില്‍ നിന്നും വില്യം നഗറിലേക്ക് വാഹനങ്ങള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഗുവാഹത്തിയാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രെയിന്‍ വഴി ഇവിടെയത്തൊനാകും. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയുള്ള അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലില്‍ നിന്ന് ഈസ്റ്റ്ഗാരോയിലേക്ക് വാഹനങ്ങള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തലസ്ഥാനമായ ഷില്ലൊങ്ങില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് മേഘാലയയിലെ ഏക വിമാനത്താവളം. എന്നാല്‍ ഗുവാഹത്തിയിലെ ഗോപിനാഥ ബര്‍ദലോയി വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം നാഷനല്‍ ഹൈവേ 51 വഴി ഗാരോ മലനിരകളില്‍ എത്തുന്നതാണ് നല്ലത്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Oct,Sat
Return On
24 Oct,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Oct,Sat
Check Out
24 Oct,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Oct,Sat
Return On
24 Oct,Sun