Search
  • Follow NativePlanet
Share

ഫാഗു

6

സമുദ്രനിരപ്പില്‍ നിന്ന് 2509 മീറ്റര്‍ ഉയരത്തിലാണ് കുഫരി പട്ടണത്തിലെ ഫാഗു എന്ന പ്രമുഖ സഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. കുഫരിയില്‍ നിന്ന് 6 കിലോമീറ്ററും ഷിംലയില്‍ നിന്ന് 23 കിലോമീറ്ററും അകലെയായിട്ടാണ് ഫാഗു നിലകൊള്ളുന്നത്. ഭൂനിരപ്പില്‍ നിന്നുയര്‍ന്ന് അഭൌമമായ ഒരു തലത്തിലെന്നോണം നീലാകാശത്തിന് കീഴെ ചുറ്റും മഞ്ഞണിഞ്ഞ് നില്‍ക്കുന്ന മാമലകളും കൊതിപ്പിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍ സമൃദ്ധമായി കുലച്ച് നില്ക്കുന്ന തോട്ടങ്ങളും ഹരിതാവരണമണിഞ്ഞ വനഭൂമിയും ഇന്നോളം കണ്ട പ്രകൃതിയുടെ മുഗ്ദഭാവങ്ങളെ നിഷ്പ്രഭമാക്കി മാറ്റാന്‍ പോന്നവയാണ്. മലയുടെ ഉത്തുംഗതയില്‍ സ്ഥിതിചെയ്യുന്ന ഒരു ടൂറിസ്റ്റ് ബംഗ്ലാവിലിരുന്ന് ചുറ്റുമുള്ള പ്രകൃതിയെ ആവോളം കണ്ടാസ്വദിക്കാം

ഈ ചുറ്റുപാടിന്റെ ചാരുതയ്ക്ക് മിഴിവേറ്റുന്ന വിധത്തില്‍ ഏതാനും കോവിലുകളും ഫാഗുവിന്റെ സമീപത്തായുണ്ട്. ഗ്രാമവാസികളുടെ കാവല്‍ദേവതയായ ബന്ദിയ ദേവിയെയാണ് ഇവിടങ്ങളില്‍ കുടിയിരുത്തിയിട്ടുള്ളത്. ക്ഷേത്രച്ചുമരുകളില്‍ കൊത്തിവെച്ചിട്ടുള്ള നാടന്‍ കലാവിരുതുകള്‍ ഹിമാചലിന്റെ തനത്  തച്ചുവൈഭവത്തെ ആവോളം പ്രതിഫലിപ്പിക്കുന്നുണ്ട്. ട്രെക്കിംങ് വിനോദമുള്ളവര്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും വനഭൂമികളിലും സമതലങ്ങളിലും കൂടാരം കെട്ടി തങ്ങുന്നവര്‍ക്കും ഈ സ്ഥലം സുപരിചിതവും പ്രിയങ്കരവുമാണ്. സന്ദര്‍ശകര്‍ ഒരു രാത്രി ഇവിടെ തങ്ങുകയാണെങ്കില്‍ ഹിമാലയ ഗിരിനിരകള്‍ ദീപാലംകൃതമാകുന്ന അതീവ സുന്ദരമായ കാഴ്ച കാണാം. സുദീര്‍ഘമായ മലഞ്ചെരുവില്‍ ആവാസമുറപ്പിച്ച തിയോഗ് നിവാസികളാണ് മാമലയെ ദീപച്ചാര്‍ത്തണിയിക്കുന്നത്. ഒരുപാട് സഞ്ചാരികള്‍ ഫെബ്രുവരി മാസത്തില്‍ ഈ സ്ഥലം സന്ദര്‍ശിക്കാറുണ്ട്. ശൈത്യകാല സ്കീയിംങ് മേളകള്‍ അപ്പോഴാണ് ഇവിടെ അരങ്ങേറുന്നത്.

ഫാഗു പ്രശസ്തമാക്കുന്നത്

ഫാഗു കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഫാഗു

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഫാഗു

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue