Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫരീദ്കോട്ട് » കാലാവസ്ഥ

ഫരീദ്കോട്ട് കാലാവസ്ഥ

ഒക്ടോബര്‍ ,നവംബര്‍, ഡിസംബര്‍ മാസങ്ങളാണ് ഫരീദ്കോട്ട് സന്ദര്‍ശനത്തിന് ഏറ്റവും യോജിച്ചത്. യാത്രയ്ക്കും കാഴ്ച്ചകള്‍ ആസ്വദിക്കുന്നതിനുമെല്ലാം അനുയോജ്യമായ സമയമാണിത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്ന വേനലില്‍ ഫിരീദ്കോട്ടില്‍ കനത്ത ചൂടാണ് അനുഭവപ്പെടാറുള്ളത്.26 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഇക്കാലത്ത് ഇവിടെ അനുഭവപ്പെടാറുണ്ട്.ചില നേരങ്ങളില്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.

മഴക്കാലം

ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ തുടങ്ങുന്ന മഴക്കാലം സപ്തംബര്‍ പകുതിയോടെയാണ് അവസാനിക്കുന്നത്. കടുത്ത വേനലില്‍ നിന്നുള്ള വലിയ ആശ്വാസമാണ് ഫരീദ്കോട്ടിന് മഴക്കാലം.

ശീതകാലം

ഒക്ടോബര്‍ അവസാനമാകുമ്പോഴേക്കും ഫരീദ്കോട്ടില്‍ മഞ്ഞുകാലം തുടങ്ങും. 4.5 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്ത് അനുഭവപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനില. അതേസമയം 20 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്തെ ഏറ്റവും കൂടിയ താപനില.