Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫത്തേഹബാദ് » കാലാവസ്ഥ

ഫത്തേഹബാദ് കാലാവസ്ഥ

തെളിഞ്ഞ കാലാവസ്ഥയുള്ള സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലമാണ് ഫത്തേഹാബാദ് സന്ദര്‍ശനത്തിന് അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. കടുത്ത ചൂട് അനുഭവപ്പെടുന്ന ഇക്കാലത്ത് അന്തരീക്ഷ താപനില 45 ഡിഗ്രി വരെ വര്‍ദ്ധിക്കാറുണ്ട്. ചൂടുകാറ്റും ഇക്കാലത്ത് വീശുന്നു.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് ഫത്തേഹാബാദിലെ മഴക്കാലം. ഇക്കാലത്ത് കനത്ത മഴ ഇടവിട്ട് ലഭിക്കുന്നു. മൂടല്‍ മഞ്ഞ് നിറഞ്ഞ കാലാവസ്ഥയാണ് ഇക്കാലത്ത് അനുഭവപ്പെടുന്നത്.

ശീതകാലം

തെളിഞ്ഞ് പ്രസന്നമായ ഫത്തേഹാബാദിലെ ശൈത്യകാലം ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്. 12 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ഇക്കാലത്തെ താപനില.