Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഫത്തേഹബാദ്

ഫത്തേഹബാദ് - ആര്യ സംസ്കാരത്തിന്‍റെ പാദമുദ്രകള്‍

11

ശിലാ സ്തംഭങ്ങള്‍, ഹുമയൂണ്‍ മോസ്ക്, ബാനാവാലി, കുനാല്‍ പുരാവസ്തുശേഖരം എന്നിവയ്ക്ക് പേരുകേട്ടതാണ് ഫത്തേഹബാദ്.

ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ പ്രധാന നഗരമാണ് ഫത്തേഹാബാദ്. ആര്യന്മാര്‍ ആദ്യം സരസ്വതി, ദൃശാദ്വതി എന്നീ നദികളുടെ കരയില്‍ പാര്‍പ്പുറപ്പിക്കുകയും പിന്നീട് ഹിസാര്‍, ഫത്തേഹബാദ് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

പുരാണത്തില്‍ നന്ദ രാജ്യത്തിന്‍റെ ഭാഗമായി ഫത്തേഹബാദിനെ പരാമര്‍ശിക്കുന്നുണ്ട്. ഇവിടെ നിന്ന് അശോകസ്തംഭം കണ്ടെടുത്തത് വഴി ഇവിടം മൗര്യഭരണത്തിന്‍ കീഴിലായിരുന്നു എന്ന് മനസിലാക്കാം. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇവിടെ നടത്തിയ പര്യവേഷണങ്ങള്‍ പുരാതന ഇന്ത്യയിലെ സംസ്കാരത്തിലേക്കും, പൈതൃകത്തിലേക്കും വെളിച്ചം വീശാന്‍ സഹായിച്ചു.

പതിനാലാം നൂറ്റാണ്ടില്‍ ഫിറോസ് ഷാ തുഗ്ലക്കാണ് ഫത്തേഹബാദിലെ പുതിയ നഗരം പണിതത്. പുത്രന്‍റെ പേരായ ഫത്തേഹ് ഖാനില്‍ നിന്നാണ് ഫിറോസ് ഷാ ഈ നഗരത്തിന് പേര് കണ്ടെത്തിയത്.

ഫത്തേഹാബാദിലെ കാഴ്ചകള്‍

നിരവധി ആകര്‍ഷകമായ കാഴ്ചകള്‍ ഫത്തേഹാബാദിലുണ്ട്. അശോകചക്രവര്‍ത്തി പണികഴിപ്പിച്ച ശിലാസ്തംഭം ഹരിയാനയിലെ അഗ്രോഹ അഥവാ ഹാന്‍സിക്ക് പുറമേ ഇവിടെയുമുണ്ട്. 'അശോകചക്രവര്‍ത്തിയുടെ കീര്‍ത്തി സ്തംഭം' എന്നാണ് ഇതറിയപ്പെടുന്നത്. പ്രൗഡഗംഭീരമായ ഈ സ്തംഭം ഫിറോസ് ഷാ തുഗ്ലക് നശിപ്പിക്കുകയും അതിന്‍റെ താഴ്ഭാഗം ഫത്തേഹാബാദിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അതുപയോഗിച്ച് മറ്റൊരു സ്തംഭം അവിടെ പണികഴിക്കുകയും ചെയ്തു.

മുഗള്‍ ഭരണാധികാരിയായിരുന്ന ഹുമയൂണാണ് പേരുസൂചിപ്പിക്കുന്നത് പോലെ തന്നെ ഹുമയൂണ്‍ മോസ്ക് നിര്‍മ്മിച്ചത്. തന്‍റെ വെള്ളിയാഴ്ചകളിലെ പ്രാര്‍ത്ഥനകള്‍ക്കായാണ് ഈ പള്ളി അദ്ദേഹം നിര്‍മ്മിച്ചത്. പില്ക്കാലത്ത് അദ്ദേഹത്തിന്‍റെ സ്മരണക്കായി ഒരു മോസ്ക് ഇവിടെ നിര്‍മ്മിക്കുകയുണ്ടായി. 1526 മുതല്‍ 1556 വരെയുള്ള മൂന്ന് ദശാബ്ദക്കാലം കൊണ്ടാണ് മുഗള്‍ നിര്‍മ്മാണ ശൈലിയിലുള്ള ഈ മോസ്ക് നിര്‍മ്മിച്ചത്.

ഫത്തേഹാബാദ് നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബനാവാലി അഥവാ വനാവാലി പുരാവസ്തുക്കള്‍ കണ്ടെടുത്ത ഒരു കുന്നാണ്. പത്തുമീറ്ററോളം ഉയരത്തിലുള്ള ഈ കുന്ന് ഒരു സ്ക്വയര്‍ മൈല്‍ വ്യാപ്തിയുള്ളതാണ്. ഹാരപ്പന്‍ സംസ്കാരത്തിന് മുമ്പുള്ള ബി.സി 2800 മുതല്‍ 2300 വരെയും, ശേഷമുള്ള ബി.സി 2300 മുതല്‍ ബി.സി 1800 വരെയുമുള്ള ചരിത്രപരമായ തെളിവുകള്‍ ബനാവാലിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കാലാവസ്ഥ

മറ്റ് വടക്കേ ഇന്ത്യന്‍ പ്രദേശങ്ങള്‍ക്ക് സമാനമായി ഫത്തേഹാബാദിലും മഴക്കാലം, വേനല്‍ക്കാലം, ശൈത്യകാലം എന്നിവ അനുഭവപ്പെടുന്നു.

തെളിഞ്ഞ കാലാവസ്ഥയുള്ള സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലമാണ് ഫത്തേഹാബാദ് സന്ദര്‍ശനത്തിന് അനുയോജ്യം.

ഫത്തേഹബാദ് പ്രശസ്തമാക്കുന്നത്

ഫത്തേഹബാദ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഫത്തേഹബാദ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഫത്തേഹബാദ്

 • റോഡ് മാര്‍ഗം
  ഹരിയാനയിലെ വിവിധ നഗരങ്ങളും, ഗ്രാമങ്ങളും ഫത്തേഹാബാദുമായി നിരവധി റോഡുകളാല്‍ ബന്ധപ്പെട്ട് കിടക്കുന്നു. നാഷണല്‍ ഹൈവേ 10 ഫത്തേഹാബാദിനെ ഡല്‍ഹിയും, പഞ്ചാബുമായി ബന്ധിപ്പിക്കുന്നു.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ന്യുഡല്‍ഹി, സിര്‍സ, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് ബ്രോഡ്ഗേജ് വഴി ഫത്തേഹാബാദ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഫത്തേഹാബാദിന് അടുത്തുള്ള വിമാനത്താവളം ന്യുഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളമാണ്. ഇവിടെ നിന്ന് ബസിലോ, ട്രെയിനിലോ ഫത്തേഹാബാദിലേക്കെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Jan,Sat
Return On
29 Jan,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
28 Jan,Sat
Check Out
29 Jan,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
28 Jan,Sat
Return On
29 Jan,Sun