ഏറെ പ്രശസ്തവും ഏറെ പണ്യമുള്ളതുമെന്ന് വിശ്വസിക്കപ്പെടുന്ന ബാലകുമാരി ക്ഷേത്രം ഒഡീഷയിലെത്തുന്ന എല്ലാവരും നിര്‍ബന്ധമായി സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ 1240 പടികെട്ടുകള്‍ കയറിചെന്നാലേ ദര്‍ശനം നടത്താന്‍ കഴിയൂ. നിരവധി ഐതിഹ്യങ്ങളാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലവിലുള്ളത്.
ദേവി അവിവാഹിതയായതിനാല്‍ ശക്തി കൂടുതലാണെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ഇതുകൊണ്ട് തന്നെ ദേവിയുടെ അനുഗ്രഹം തേടാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുവരെ ഭക്തര്‍ എത്താറുണ്ട്. എല്ലാവര്‍ഷവും നവരാത്രി ദിനത്തില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഉല്‍സവത്തില്‍ പതിനായിരത്തോളം ഭക്തര്‍ ദേവിയുടെ അനുഗ്രഹം തേടാന്‍ ഇവിടെയത്തൊറുണ്ട്. എല്ലാ ചൊവ്വാഴ്ചകളിലും ദേവിക്ക് പ്രത്യേക പൂജകളും നല്‍കാറുണ്ട്.



Click it and Unblock the Notifications