ഛത്രപൂരില്‍ നിന്ന് 56 കിലോമീറ്റര്‍ ദൂരെയുള്ള ബേതനായിയില്‍ മാന്‍വര്‍ഗത്തില്‍ പെട്ട കൃഷ്ണമൃഗങ്ങളെ ധാരാളമായി കാണാറുണ്ട്. ഫലഭുയിഷ്ടമായ മണ്ണുള്ള ഈ സ്ഥലത്ത് നിരവധി വിളകള്‍ കൃഷി ചെയ്തുവരുന്നുണ്ട്. സമീപത്തെ മലകളിലും നിന്നും കാടുകളില്‍ നിന്നും ഭക്ഷണം തേടി ഈ കൃഷിയിടങ്ങളില്‍ എത്തുന്നതാണ് ഈ മൃഗങ്ങള്‍.
കൃഷിയിടങ്ങള്‍ക്ക് സമീപം വാഹനങ്ങള്‍ നിര്‍ത്തി മാനുകളുമായി സൗഹൃദം കൂടുന്ന സഞ്ചാരികള്‍ ഇവിടെ പതിവ് കാഴ്ചയാണ്. പകിടി മലനിരകളില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാത്രമാണ് ബേതനായിയിലേക്കുള്ള ദൂരം. പര്‍വത മേഖലയിലും അനുബന്ധ വനമേഖലയിലും ദേശീയപക്ഷിയായ മയിലിനെ ധാരാളം കണ്ടുവരാറുണ്ട്. മഴക്കാലത്ത് മയിലുകള്‍ ധാരാളമായി സമീപത്തെ ഗ്രാമങ്ങളിലേക്ക് ഇറങ്ങാറുണ്ട്. ഈ സമയം ഇതിലൂടെ പോകുന്ന സഞ്ചാരികള്‍ക്ക് കൃഷ്ണമൃഗങ്ങളെയും മയിലിനെയും കണ്‍നിറയെ കാണാനാകും.



Click it and Unblock the Notifications