നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഇവിടംം. വിഷ്ണു, ജഗന്നാഥന്‍, വിമലാ ദേവി, രാധാകൃഷ്ണ, ശിവന്‍, ഗണേശന്‍, സൂര്യഭഗവാന്‍ എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്ര സമുച്ചയമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ശുദ്ധമായ വെള്ളം എന്നാണ് നിര്‍മലീ ജാര്‍ എന്ന പേരിന് അര്‍ഥം. സമീപത്തെ ബദാഗാട്ടി മലനിരകളില്‍ നിന്ന് ഒലിച്ചുവരുന്ന ഒരിക്കലും നിലക്കാത്ത ഉറവയാണ് ഈ പേരിന് അടിസ്ഥാനം. ചിലയിടങ്ങളില്‍ ഈ തെളിനീരുറവ പ്രകൃതിദത്താതന്നെ ശേഖരിക്കപ്പെടുന്നുണ്ട്. നിലവില്‍ വിമലാദേവിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. വിഷ്ണുക്ഷേത്രത്തിലെ ചുമരുകളിലെ ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രപണികള്‍ സമാനതകളില്ലാത്തതാണ്. മറ്റുക്ഷേത്രങ്ങളിലാകട്ടെ മഹാഭാരതകഥകള്‍ ആസ്പദമാക്കിയുള്ള കൊത്തുപണികളും ശില്‍പ്പങ്ങളും ധാരാളം ഉണ്ട്. തണുത്ത തെളിനീരുറവകളില്‍ കുളി ലക്ഷ്യമിട്ട് തണുപ്പുകാലത്താണ് ഭക്തരും സന്ദര്‍ശകരും ഇവിടെയത്തൊറ്.
കല്ലികോട്ടെ രാജാവിന്‍െറ കൊട്ടാരവും സാംഗലേശ്വര്‍, ജാദേശ്വര്‍ ക്ഷേത്രങ്ങളും ഇതിന് സമീപമാണ് സ്ഥിതിചെയ്യുന്നത്.



Click it and Unblock the Notifications