കടലോരപ്രദേശമായതിനാല്‍ മിക്കവാറും എല്ലാകാലത്തും അല്‍പം ചൂടേറിയതാണ് ഗണപതിപുലെയിലെ കാലാവസ്ഥ. മഴക്കാലവും ശീതകാലവുമാണ് ഗണപതിപുലെ യാത്രയ്ക്ക് അനുയോജ്യം.
വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട് ഇവിടെ. 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാറുണ്ട്. മെയ് മാസമാണ് ഏറ്റവും ചൂടേറിയത്. ഇക്കാലത്ത് ഗണപതിപുലെ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴമാറിയ ഉടനെയുള്ള ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ഏറെ മനോഹരമാണ് ഗണപതിപുലെ. ഇക്കാലത്ത് നിരവധിയാളുകള്‍ ഇവിടെയെത്തിച്ചേരുന്നു.
മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് രത്തന്‍വാഡിയില്‍. ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് ഗണപതിപുലെ യാത്രയ്ക്ക് പറ്റിയ സമയം. പൊതുവേ തണുത്ത കാലാവസ്ഥയാണിക്കാലത്ത്. രാത്രി കുറച്ചുകൂടി തണുത്തതാവും.