Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഗണപതിപുലെ

ഗണപതിപുലെ - ഇന്ത്യയുടെ കരീബിയന്‍

17

കരീബിയിന്‍ ബീച്ചുകളോട് കിടപിടിക്കുന്ന ഇന്ത്യയുടെ വിശ്രുതമായ കടല്‍ത്തീര വിനോദസഞ്ചാരകേന്ദ്രമാണ് ഗണപതിപുലെ. മുംബൈയില്‍ നിന്നും ഏകദേശം 375 കിലോമീറ്റര്‍ ദൂരമുണ്ട് കൊങ്കണ്‍ പ്രദേശത്തെ ഈ മനോഹരമായ ബീച്ചിലേക്ക്. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലാണ് വാണിജ്യവല്‍ക്കരണം തൊട്ടുതീണ്ടിയിട്ടില്ലാത്തതും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രവുമായ ഗണപതിപുലെ സ്ഥിതിചെയ്യുന്നത്.

മതവും ചരിത്രവുമുറങ്ങുന്ന ബീച്ചുകള്‍

സ്വയംഭൂ ഗണപതിവിഗ്രഹമുള്ള ഗണപതിക്ഷേത്രമാണ് ഗണപതിപുലെയിലെ ഏറ്റവും വലിയ ആകര്‍ഷണം. ഏകദേശം 400 വര്‍ഷം പഴക്കമുള്ളതാണ് ഒറ്റക്കല്ലില്‍ തീര്‍ത്ത ഈ ഗണപതിവിഗ്രഹം. വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ വിഗ്രഹം കാണാനും വിഘ്‌നേശ്വരന്റെ അനുഗ്രഹം വാങ്ങാനുമായി ഇവിടെയെത്തുന്നത്. ഗണപതിപുലെ നിവാസികളെ ഗണേശഭഗവാന്‍ കാത്തുകൊള്ളും എന്നാണ് പ്രദേശവാസികളുടെ വിശ്വാസം. സ്വച്ഛവും ശുദ്ധവുമാണ് ഗണപതിപുലെയിലെ ബീച്ചുകള്‍. ഒപ്പം തെങ്ങും മാംഗ്രൂവും നാനാജാതി വൃക്ഷലതാദികള്‍ കൊണ്ട് സമ്പന്നവും.

റായ്ഘഡ് കോട്ടയും റായ്ഘഡ് ലൈറ്റ്ഹൗസുമാണ് ഗണപതിപുലെയിലെ പ്രശസ്തമായ രണ്ട് കാഴ്ചകള്‍. അംബാപോളി അഥവാ മാങ്ങപപ്പടം, ഫനസ്‌പോളി അഥവാ ചക്കപപ്പടം എന്നിവയാണ് ഇവിടത്തെ രുചിച്ചുനോക്കേണ്ടതായിട്ടുള്ള വിഭവങ്ങള്‍. കോകം കാഡിയാണ് ഇവിടത്തെ മറ്റൊരു പ്രശസ്തമായ മറ്റൊരു പലഹാരം. മാങ്ങയുടെ രുചിഭേദമായ പലഹാരം ദേവ്ഗഢ് ഹാപൂസ് ഇവിടത്തുകാരനാണ്. വേനല്‍ക്കാലത്ത് ഗണപതിപുലെയിലേക്ക് ഒരു യാത്ര പോകുകയാണെങ്കില്‍ ഈ പറഞ്ഞ രുചിഭേദങ്ങളെല്ലാം ശ്രമിച്ചുനോക്കിയേ മടങ്ങാവൂ. ഗണപതിയുടെ പ്രിയപ്പെട്ട വിഭവമായ മോദകത്തിന്റെ കാര്യം പിന്നെ എടുത്തുപറയേണ്ടതില്ലല്ലോ.

ഗണപതിപുലെയില്‍

ഗണപതിഭഗവാന്റെ കടുത്ത ഭക്തരാണ് മിക്കവാറും പ്രദേശവാസികളെല്ലാം. വളരെയധികം സ്‌നേഹമുള്ള പ്രകൃതമാണ് ഇവരുടേത്. മറാത്തിയാണ് പ്രധാന സംസാരഭാഷ. എന്നിരിക്കിലും ഗണപതിപുലെയെന്ന പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഹിന്ദിയും ഇംഗ്ലീഷും പരക്കെ ഉപയോഗിക്കപ്പെടുന്നു. അറബിക്കടലിന് തൊട്ടടുത്താണ് ഗണപതിപുലെ. അതുകൊണ്ടാവണം വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് ഇവിടെ. പൊതുവേ ചൂട് കൂടിയ വേനല്‍ക്കാലത്ത് ഇവിടെ ആളുകള്‍ അധികമെത്താറില്ല.

വേനല്‍ക്കാലത്ത് ഇവിടെയെത്താന്‍ പ്ലാന്‍ ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും ഒരുജോടി നീന്തല്‍വസ്ത്രങ്ങള്‍ കരുതാന്‍ മറക്കരുത്. മഴക്കാലം ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ കാലമാണ്. മഴക്കാലം ഇവിടെ പ്രത്യേക ഭംഗിയുള്ളതാക്കിത്തീര്‍ക്കുന്നു. മഴയോട് അത്ര പ്രിയമില്ലാത്തവരാണ് നിങ്ങളിലെ സഞ്ചാരിയെങ്കില്‍ മറ്റൊന്നും നോക്കേണ്ടതില്ല, ശീതകാലത്ത് ഇവിടേക്ക് യാത്രതിരിക്കുക തന്നെയാണ് ഉത്തമം. മനോഹരമായ കാലാവസ്ഥയാണ് ഇവിടെ ശൈത്യകാലത്ത്.

ഗണപതിപുലെയില്‍ എത്തിച്ചേരുക എന്നത് ആദ്യമായി യാത്ര ചെയ്യുന്ന ആളുകള്‍ക്ക് പോലും പ്രയാസമുള്ള കാര്യമല്ല. രത്‌നഗിരിയാണ് സമീപത്തുള്ള എയര്‍പോര്‍ട്ട്. രത്‌നഗിരിയില്‍ തന്നെയാണ് സമീപ റെയില്‍വേസ്റ്റേഷനുമുള്ളത്. ഇവിടെ നിന്നും ഗണപതിപുലെയിലേക്ക് ടാക്‌സി, ഓട്ടോറിക്ഷ എന്നിവ വഴി എത്തിച്ചേരാം. എന്നാലും ഇവിടെയെത്താന്‍ ഏറ്റവും നല്ലത് റോഡുമാര്‍ഗമുള്ള യാത്രയാണ്. മനോഹരമായ വില്ലേജ് റോഡുകളിലൂടെ ഇവിടേക്കൊരു ഡ്രൈവിംഗ് തികച്ചും ആനന്ദകരമായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രകൃതിയുടെ മനോഹാരതി തൊട്ടറിയാനായി ഒരു യാത്ര ആഗ്രഹിക്കുന്നുവെങ്കില്‍ വേഗം തയ്യാറാകൂ, ഇതാ ഗണപതിപുലെ നിങ്ങളെ കാത്തിരിക്കുകയാണ്.

ഗണപതിപുലെ പ്രശസ്തമാക്കുന്നത്

ഗണപതിപുലെ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗണപതിപുലെ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഗണപതിപുലെ

  • റോഡ് മാര്‍ഗം
    മുംബൈയില്‍ നിന്നും 326 കിലോമീറ്റര്‍ ദൂരമുണ്ട് ഗണപതിപുലെയിലേക്ക്. വളവുകളും തിരിവുകളും താഴ് വാരങ്ങളുമായി ഇത്രയും ദൂരത്തെ ഒരു ഡ്രൈവ് സുന്ദരമായ ഒരു അനുഭവമായിരിക്കും. മുംബൈ ഗോവ റൂട്ടില്‍ രത്‌നഗിരിക്ക് അമ്പത് കിലോമീറ്റര്‍ മുന്നിലായാണ് ഗണപതിപുലെ. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും ദിവസേന ഇവിടേക്ക് എം എസ് ആര്‍ ടി സിയുടെ ബസ്സുകളുണ്ട്. കാബുകളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    25 കിലോമീറ്റര്‍ ദൂരത്തുള്ള രത്‌നഗിരിയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. മുംബൈ, പുനെ പോലുള്ള മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ഇവിടേക്ക് ട്രെയിനുകള്‍ ലഭിക്കും. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ലോക്കല്‍ ബസ്സില്‍ ഗണപതിപുലെയിലെത്താം. ഭോകെയാണ് സമീപസ്റ്റേഷനെങ്കിലും ഇവിടേക്ക് സര്‍വ്വീസുകള്‍ കുറവാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് ഗണപതിപുലെക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 327 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. രത്‌നഗിരിയും 160 കിലോമീറ്റര്‍ ദൂരത്തുള്ള കോലാപ്പൂരുമാണ് സമീപത്തുള്ള രണ്ട് ഡൊമസ്റ്റിക് വിമാനത്താവളങ്ങള്‍. വിമാനത്താവളത്തില്‍ നിന്നും ഗണപതിപുലെയിലേക്ക് ടാക്‌സികള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat