Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗിര്‍ ദേശീയോദ്യാനം » കാലാവസ്ഥ

ഗിര്‍ ദേശീയോദ്യാനം കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടുത്തെ വേനല്‍ക്കാലം. ഇക്കാലത്ത് കടുത്ത ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. താപനില 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. മിനിമം താപനിലതന്നെ 33 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും പലപ്പോഴും. ചൂട് ഏറ്റവും കൂടുതന്നത് ഏപ്രില്‍ മെയ് മാസങ്ങളിലാണ്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. നല്ല മഴ ലഭിയ്ക്കുന്ന പ്രദേശമാണിത്. കാലാവസ്ഥ മോശമാകുന്നതിനാല്‍ ജൂണ്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ച മുതല്‍ ഒക്ടോബര്‍ വരെ ദേശീയോദ്യാനം അടച്ചിടുന്നത് പതിവാണ്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. ഇക്കാലത്ത് താപനില നന്നേ താഴാറുണ്ട്. കൂടിയ താപനില 15 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 7 ഡിഗ്രി സെല്‍ഷ്യസുമാണ് പലപ്പോഴും അനുഭവപ്പെടാറുള്ളത്. ഈ സമയമാണ് ദേശീയോദ്യാനം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.