Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുവാഹതി » കാലാവസ്ഥ

ഗുവാഹതി കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയമാണ് സന്ദര്‍ശനത്തിന് അനുയോജ്യം. ഒക്ടോബറോടെ മഴ കുറഞ്ഞ് ശൈത്യമാസങ്ങളായ ഡിസംബര്‍, ജനുവരി, ഫെബ്രുവരി എന്നീ സമയങ്ങളില്‍ കാഴ്ചകള്‍ കാണുന്നതിന് അനുയോജ്യമായ പ്രസന്നമായ കാലാവസ്ഥയിലെത്തും. ഈ മാസങ്ങളിലെത്തിയാല്‍ സഞ്ചാരികള്‍ക്ക് ബൊഹാഗ് ബിഹു, മാഘ ബിഹു ആഘോഷങ്ങളില്‍ പങ്കു ചേരാനുമാവും

വേനല്‍ക്കാലം

ഏപ്രിലോടെ ആരംഭിക്കുന്ന ഗുഹാവതിയിലെ വേനല്‍ ജൂണ്‍ ജൂലൈ മാസങ്ങളോളം നീണ്ടു നില്‍ക്കുന്നു. 22 ഡിഗ്രിക്കും 38 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് ഇക്കാലത്ത് ഇവിടെ അനുഭവപ്പെടുന്ന ചൂട്. ചൂടേറിയതും വരണ്ടതുമായ കാലമാണിത്. അസുഖകരമായ കാലാവസ്ഥയുള്ള ഇക്കാലം വിനോദസഞ്ചാരത്തിന് ഗുഹാവതിയിലാണെങ്കില്‍ ആവശ്യത്തിന് കോട്ടണ്‍ വസ്ത്രങ്ങളും കരുതാന്‍ മറക്കരുത്.

മഴക്കാലം

ആദ്യ മണ്‍സൂണ്‍ മാസങ്ങളും അവസാന മണ്‍സൂണ്‍ മാസങ്ങളും ഇടകലര്‍ന്നാണ് വരുന്നത്. ജൂണില്‍ തുടങ്ങുന്ന മഴക്കാലം ആഗസ്റ്റില്‍ അവസാനിക്കും. പരക്കെ നല്ല രീതിയില്‍ ഇക്കാലത്ത് മഴ ലഭിക്കും. 180 സെന്‍റീ മീറ്ററാണ് വാര്‍ഷിക വര്‍ഷാനുപാതം.

ശീതകാലം

നവംബറില്‍ തുടങ്ങി ഫെബ്രുവരിയില്‍ ശൈത്യകാലം അവസാനിക്കും. പത്ത് മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് ഡിഗ്രി വരെയാണ് ഇക്കാലത്തെ താപനില. രാത്രികളില്‍ വിറക്കുന്ന തണുപ്പുണ്ടാകുമെന്നതിനാല്‍