Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹാവ്‌ലോക്ക് ഐലന്റ് » കാലാവസ്ഥ

ഹാവ്‌ലോക്ക് ഐലന്റ് കാലാവസ്ഥ

തായ്‌ലാന്റ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ കാലാവസ്ഥയ്ക്ക് സമാനമാണ് ആന്‍ഡമാന്‍സിലെയും കാലാവസ്ഥ, ഉഷ്ണമേഖലയിലാണ് ഇതിന്റെ കിടപ്പ്. ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. എല്ലാവര്‍ഷവും ഇക്കാലത്ത് വിനോദസഞ്ചാരോത്സവവും ഇവിടെ നടക്കാറുണ്ട്. ഈ സമയത്താണ് ഇവിടുത്തെ ബീച്ചുകള്‍ ഏറ്റവും മനോഹരമാകുന്നത്. ദ്വീപുകളിലെ താപനില പൊതുവേ 24 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് അനുഭവപ്പെടാറുള്ളത്. മഴക്കാലമാകുമ്പോള്‍ ഇതില്‍ നിന്ന് ഒരു ഡിഗ്രി സെല്‍ഷ്യസ് ചൂട് കുറയാറുമുണ്ട്. തണുപ്പുകാലത്ത് ചൂട് 2 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കുറയുക. വളരെ ജലാംശമേറിയ അന്തരീക്ഷമാണ് ഇവിടുത്തേത്, അതുകൊണ്ടുതന്നെയാണ് വേനലില്‍ ചൂട് കൂടുന്നത്.

വേനല്‍ക്കാലം

ദ്വീപുകളിലെ വേനല്‍ക്കാലം അല്‍പം ചൂട് കൂടുതലുള്ളതാണ്, അന്തരീക്ഷത്തിലെ കൂടിയ ജലാംശമാണ് ഇതിന് കാരണം. ഇക്കാലത്ത് ഇവിടേയ്ക്കുള്ള യാത്ര പ്ലാന്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഈ സമയത്ത് പൊതുവേ തിരക്ക് കുറവായിരിക്കും. വേനലില്‍ അന്തരീക്ഷതാപം 32 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാറുണ്ട്.

മഴക്കാലം

മെയ് മുതല്‍ സെപ്റ്റംബര്‍ പകുതിവരെയാണ് ഇവിടുത്തെ മണ്‍സൂണ്‍. മഴയുടെ തോത് ഓരോ വര്‍ഷവും കൂടിയും കുറഞ്ഞുമിരിയ്ക്കും.  പൊതുവേ മണ്‍സൂണ്‍കാലത്ത്  3000 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിയ്ക്കാറുള്ളത്. മഴക്കാലത്ത് ചൂട് 24 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പോകാറില്ല. 

ശീതകാലം

അധികം തിരിച്ചറിയത്തക്ക രീതിയിലുള്ള ശീതകാലം ഇവിടെ അനുഭവപ്പെടാറില്ല. ചൂട് അല്‍പം കുറഞ്ഞിരിക്കുകയും അന്തരീക്ഷം തെളിഞ്ഞിരിക്കുകയും ചെയ്യുന്നതൊഴിച്ചാല്‍ തണുപ്പൊന്നും അധികം അനുഭവപ്പെടാറില്ല. പകല്‍സമയത്ത് അന്തരീക്ഷതാപം 24-30 ഡിഗ്രി സെല്‍ഷ്യസായിരിക്കും.