ഹേമകുണ്ഡ് സാഹിബിലെ ഗുരുദ്വാരക്കുള്ള മാര്‍ഗ്ഗമധ്യേയാണ് ഗംഗാരിയ എന്ന മനോഹരമായ ചെറുഗ്രാമം. ഗോവിന്ദ് ധാം എന്നും ഇവിടം അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്ന് 3049 മീറ്റര്‍ ഉയരത്തില്‍ ഹിമാലയന്‍ പര്‍വ്വതനിരകളിലാണ് ഇതിന്‍റെ സ്ഥാനം. ഹേമകുണ്ഡിലേക്കും, വാലി ഓഫ് ഫ്ലവേഴ്സിലേക്കുമുള്ള ട്രെക്കിങ്ങിന്‍റെ ബേസ് ക്യാമ്പാണ് ഇവിടം. ഗോവിന്ദ് ഗാട്ടില്‍ നിന്നുള്ള ട്രെക്കിങ്ങ് പാത വഴിയും ഇവിടെയെത്താം. എന്നാല്‍ ഈ പാത ദുര്‍ഘടം പിടിച്ച ഒന്നാണ്. ഇവിടേക്കുള്ള യാത്രക്ക് കഴുതയെ വാടകക്ക് ലഭിക്കും. ഗംഗാരിയയില്‍ യാത്രക്കാര്‍ക്ക് വിശ്രമിക്കാനും, താമസിക്കാനും ഹോട്ടലുകളും, റെസ്റ്റോറന്‍റുകളും ലഭ്യമാണ്.



Click it and Unblock the Notifications