ഗോവിന്ദഘഢ് വഴി ഹേമകുണ്ഡ് സാഹിബിലേക്കുള്ള പാതയിലാണ് പൂക്കളുടെ താഴ്‌വര സ്ഥിതി ചെയ്യുന്നത്. ഘന്‍ഘാരിയ ഗ്രാമത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന താഴ്‌വരയെ ചുറ്റി മഞ്ഞുമൂടിയ മലനിരകള്‍ കാണാം. മഞ്ഞ നിറത്തിലും വെള്ള നിറത്തിലുമുള്ള കടല്‍ച്ചൊറി (അനെമോണ്‍), ഡയാന്തസ്, കാലെന്‍ഡ്യൂല, ഹിമാലയന്‍ ബ്‌ളൂ പോപ്പി, സ്‌നേക്ക് ലില്ലി എന്നിവ ഉള്‍പ്പെടെ മുന്നൂറിലധിം ചെടികള്‍ ഇവിടെയുണ്ട്. പൂക്കള്‍ക്ക് പുറമെ കറുത്ത ഹിമാലയന്‍ കരടി, ടാഹ്‌റുകള്‍, കസ്‌തൂരിമാന്‍, സെറോകള്‍, ഹിമപ്പുലി തുടങ്ങിയ മൃഗങ്ങളെ കാണാനുള്ള അവസരവും ഇവിടെ സഞ്ചാരികള്‍ക്ക് ലഭിക്കും. അപൂര്‍വ്വങ്ങളായ ചിത്രശലഭങ്ങളും പൂക്കളുടെ താഴ്‌വരയ്‌ക്ക് മനോഹാരിത പകരുന്നു.



Click it and Unblock the Notifications