Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹിസാര്‍ » കാലാവസ്ഥ

ഹിസാര്‍ കാലാവസ്ഥ

കടുത്ത ചൂടും താരതമ്യേന കുളിരുള്ള തണുപ്പുകാലവും അനുഭവപ്പെടുന്ന ഇവിടെ കുറഞ്ഞ തോതിലേ  മഴ ലഭിക്കാറുള്ളൂ.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഇവിടെ ചൂടുകാലം. ചില ദിവസങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുണ്ട്. ചുടുകാറ്റും സാധാരണമാണ്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴക്കാലം. കുറഞ്ഞ തോതില്‍ മാത്രമേ ഇവിടെ മഴ ലഭിക്കാറുള്ളൂ.  ഈ സമയം അന്തരീക്ഷത്തില്‍ ആര്‍ദ്രത കൂടുതലായിരിക്കും.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ തണുപ്പുകാലം. കുളിരേറിയ തണുപ്പുകാലമാണ് ഇവിടെ അനുഭവപ്പെടാറ്. 16.2 ഡിഗ്രി മുതല്‍ 31.5 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില അനുഭവപ്പെടാറ്.