Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹോഷങ്കാബാദ് » കാലാവസ്ഥ

ഹോഷങ്കാബാദ് കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലമാണ് ഹോഷങ്കബാദ് സന്ദര്‍ശിക്കാന്‍ ഏറെ യോജിച്ചത്. ഇക്കാലം തണുപ്പ് നിറഞ്ഞതും പ്രസന്നമായതുമാണ്. ഈ കാലത്ത് മഴ അപൂര്‍വ്വമായേ പെയ്യാറുള്ളൂ. 

വേനല്‍ക്കാലം

വേനല്‍ക്കാലത്ത് ഹോഷങ്കബാദില്‍ അനുഭവപ്പെടുന്ന പരമാവധി ചൂട് 32 ഡിഗ്രി സെല്‍ഷ്യസാണ്. സഞ്ചാരികള്‍ക്ക് എല്ലാക്കാലത്തും സുഖകരമായ കാലാവസ്ഥ ഇവിടെ അനുഭവവേദ്യമാണ്. ഏറിയ സമയത്തും തെളിഞ്ഞ് പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ വേനല്‍ക്കാലത്ത് സന്ദര്‍ശനത്തിനെത്തുന്നവര്‍ കയ്യില്‍ ഒരു കുടയും, കോട്ടണ്‍ വസ്ത്രങ്ങളും കരുതണം.

മഴക്കാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം അനുഭവപ്പെടുന്നത്. ഇക്കാലത്തെ കുറഞ്ഞ താപനില 19.42 ഡിഗ്രി സെല്‍ഷ്യസാണ്. തണുപ്പുള്ളതും പ്രസന്നവുമായ ഈ കാലത്ത് ഹോഷങ്കബാദ് സന്ദര്‍ശനം ഏറെ അനുയോജ്യമാണ്.

ശീതകാലം

ജൂണില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്തംബര്‍ വരെ തുടരും. മഴക്കാലത്ത് 1343.6 എം.എം മഴ ഹോഷങ്കബാദ് നഗരത്തില്‍ ലഭിക്കാറുണ്ട്. കനത്ത മഴയുള്ള ഇക്കാലത്ത് ഇവിടേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത്.