Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൂബ്ലി » കാലാവസ്ഥ

ഹൂബ്ലി കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഹൂബ്ലി സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.

വേനല്‍ക്കാലം

ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 39 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഈ സമയത്ത് ഇവിടത്തെ കൂടിയ ചൂട്. അതിനാല്‍ത്തന്നെ യാത്രികര്‍ പൊതുവെ വേനല്‍ക്കാലത്ത് ഇവിടെയത്താറില്ല.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. താരതമ്യേന കനത്ത മഴ അനുഭവപ്പെടുന്നു. മഴയില്‍ സ്ഥലങ്ങള്‍ ചുറ്റിനടന്നുകാണാന്‍ എളുപ്പമല്ലാത്തതിനാലും കാലാവസ്ഥ സുഖരമല്ലാത്തതിനാലും മഴക്കാലത്ത് ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറവാണ്.

ശീതകാലം

നവംബര്‍ മുതല്‍ ജനുവരിവരെയുള്ള ശൈത്യകാലത്താണ് ഹൂബ്ലി യാത്രയ്ക്ക് പറ്റിയ സമയം. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. 16ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ ശരാശരി താപനില.