മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് ഇഗട്പൂരിന് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. 119 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. 55 കിലോമീറ്റര്‍ അകലെയായുള്ള നാസിക്കിലെ ഗാന്ധിനഗര്‍ ആണ് സമീപത്തുള്ള ഡൊമസ്റ്റിക് വിമാനത്താവളം. ടാക്‌സിയില്‍ ശരാശരി 2000 രൂപയ്ക്ക് വിമാനത്താവളത്തില്‍ നിന്നും ഇഗട്പൂരിലെത്താം.