Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജലന്ധര്‍ » കാലാവസ്ഥ

ജലന്ധര്‍ കാലാവസ്ഥ

ഒക്‌ടോബര്‍, നവംബര്‍, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളാണ്‌ ജലന്ധര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ മാസങ്ങള്‍. ചൂടും തണുപ്പും അധികമില്ലാത്ത ഈ മാസങ്ങളില്‍ കാലാവസ്ഥ പ്രസന്നമായിരിക്കും.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ്‌ ജലന്ധറിലെ വേനല്‍ക്കാലം. മെയ്‌, ജൂണ്‍, ജൂലെ പകുതി വരെ ആണ്‌ ഏറ്റവും കൂടുതല്‍ ചൂട്‌ അനുഭവപ്പെടുക. വേനല്‍ക്കാലത്ത്‌ 30 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണ്‌ശരാശരി താപനില.

മഴക്കാലം

ജൂലൈ മുതല്‍ ഒക്‌ടബര്‍ വരെയാണ്‌ വര്‍ഷകാലം. വര്‍ഷം ശരാശരി ലഭിക്കുന്ന മഴ 70 സെന്റി മീറ്ററാണ്‌. സെപ്‌റ്റംബര്‍ പകുതി മുതല്‍ നവംബര്‍ ആദ്യം വരെ വര്‍ഷകാലത്തിന്‌ ശേഷമുള്ള കാലയളവാണ്‌.

ശീതകാലം

നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയാണ്‌ ജലന്ധറിലെ ശൈത്യകാലം. ജനുവരിയാണ്‌ ഏറ്റവും തണുപ്പുള്ള മാസം. താപനില 6 ഡിഗ്രി സെല്‍ഷ്യസിനും താഴെ എത്താറുണ്ട്‌.