ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് ജംഷദ്‌പൂര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യ മായ കാലയളവ്. ഒക്‌ടോബര്‍ മാസം പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും നല്ല കാലയളവാണ്.മഴ ഇഷ്‌ടപ്പെടുന്നവര്‍ വര്‍ഷകാലത്ത് ജംഷദ്‌പൂര്‍ സന്ദര്‍ശിക്കുന്നത് നല്ല അനുഭവമായിരിക്കും.
മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ജംഷദ്‌പൂരിലെ വേനല്‍ക്കാലം. ഇക്കാലയളവിലെ താപനില 23 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും.
ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ് ജംഷദ്‌പൂരിലെ വര്‍ഷകാലം. 1200 മില്ലിമീറ്റര്‍ മുതല്‍ 1400 മില്ലിമീറ്റര്‍ വരെ വ്യത്യാസപ്പെടുന്ന തെക്ക്-പടിഞ്ഞാറന്‍ മഴ ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്.
ശൈത്യകാലത്ത് ജംഷദ്‌പൂരിലെ താപനില 28 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ഇവിടുത്തെ ശൈത്യകാലം.