Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജിയോലിക്കോട്ട്

ജിയോലിക്കോട്ട് - നൈനിറ്റാളിലെ സ്വര്‍ഗ്ഗസൗന്ദര്യം  

7

ഉത്തരാഖണ്ടിലെ നൈനിറ്റാള്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍നിന്നും 1219 മീറ്റര്‍ ഉയരത്തില്‍ നിന്നുകൊണ്ടാണ് ജിയോലിക്കോട്ട് എന്ന സ്വപ്നഭൂമി യാത്രക്കാര്‍ക്ക് കാഴ്ചയുടെ വസന്തമൊരുക്കുന്നത്. നൈനി തടാകത്തിലേക്കുള്ള  പ്രവേശനകവാടം പോലെ നിലകൊള്ളുന്ന ജിയോലിക്കോട്ട് പൂക്കളുടെയും, പൂമ്പാറ്റകളുടെയും സൗന്ദര്യംകൊണ്ട് വേറിട്ടുനില്‍ക്കുന്നു.

സ്വാമി വിവേകാനന്ദനും, ശ്രീ അരബിന്ദോയുമടക്കം നിരവധി ദാര്‍ശനികരും സന്യാസിമാരും ധ്യാനിക്കാനായി തെരഞ്ഞെടുത്ത സ്ഥലംകൂടിയാണ് ഈ മലനാട്. നൈനി തടാകം, മുക്തേശ്വര്‍, കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്ക്‌, രാംഗഢ്, പാന്‍ഗോട്ട് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മനോഹരമായ പൂന്തോട്ടങ്ങള്‍, വിവിധതരം കായ്കനികള്‍, നൂറുനിറമുള്ള ചിത്രശലഭങ്ങള്‍ ഇവയെല്ലാം ചേര്‍ന്നൊരുക്കുന്ന ജിയോലിക്കോട്ടിന്‍റെ അന്തരീക്ഷത്തെ സ്വര്‍ഗ്ഗതുല്യം എന്നല്ലാതെ വേറൊന്നും വിശേഷിപ്പിക്കാനാവില്ല.

പ്രകൃതിയുടെ വശ്യസൗന്ദര്യം ആസ്വദിക്കാന്‍ ഇവിടെയെത്തുന്ന ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുന്നത് ഹോളിഡേ റിസോര്‍ട്ടായ കോട്ടേജ് ആണ്. പ്രകൃതിയുടെ മടിത്തട്ടിലൂടെ അതിപുരാതനമായ ക്ഷേത്രങ്ങളിലേക്കും, സെമിത്തേരികളിലേക്കും, വാര്‍വിക്ക് സാഹിബിന്‍റെ ഗൃഹത്തിലേക്കുമൊക്കെ നിങ്ങള്‍ക്കിവിടെ നിന്നും ട്രെക്ക് യാത്ര നടത്താം. ജിയോലിക്കോട്ടിലെ തേനീച്ചവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ചെന്നാല്‍ തേന്‍ ശേഖരിക്കുന്ന കാഴ്ച കാണാം. ഷോപ്പിങ്ങിനിറങ്ങുമ്പോള്‍ ശുദ്ധമായ തേനും, ഫ്രൂട്ട്സും വാങ്ങുകയുമാകാം. സ്ട്രോബറിയും, ഒലീവുമൊക്കെ ഇവിടുത്തെ വിപണിയില്‍ സുലഭമായി ലഭിക്കുന്നു. വൃക്ഷത്തൈകളും നിങ്ങള്‍ക്കിവിടെ വാങ്ങാന്‍ ലഭിക്കും.

മികച്ച ഗതാഗത സൗകര്യങ്ങളുള്ളതിനാല്‍ ജിയോലിക്കോട്ടില്‍ എത്തിച്ചേരുക വളരെ എളുപ്പമാണ്. പന്ത്നഗര്‍ എയര്‍പോര്‍ട്ട് ആണ് ഏറ്റവുമടുത്ത വിമാനത്താവളം. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്നും ധാരാളം വിമാനങ്ങള്‍ ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. 18 കിലോമീറ്റര്‍ ദൂരെയുള്ള കത്ഗോടം റെയില്‍വേ സ്റ്റേഷന്‍ ആണ് ജിയോലിക്കോട്ടിനോട് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. സമീപ നഗരങ്ങളില്‍നിന്നും ജിയോലിക്കോട്ടിലേക്ക് ബസ്‌ സര്‍വീസുകളുമുണ്ട്. 

ജിയോലിക്കോട്ട് പ്രശസ്തമാക്കുന്നത്

ജിയോലിക്കോട്ട് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജിയോലിക്കോട്ട്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ജിയോലിക്കോട്ട്

  • റോഡ് മാര്‍ഗം
    ടൂറിസത്തിന്‍റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി ജിയോലിക്കോട്ടിലേക്ക് ധാരാളം ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതിപ്രശസ്തമായ നൈനിറ്റാളില്‍ നിന്നും 6 കിലോമീറ്റര്‍ ദൂരമേയുള്ളൂ ജിയോലിക്കോട്ടിലേക്ക്. മികച്ച ഗതാഗത സൗകര്യങ്ങളുള്ളതിനാല്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള സമീപനഗരങ്ങളില്‍ നിന്നും ഇവിടെയെത്താന്‍ യാതൊരു പ്രയാസവുമില്ല.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കത്ഗോടം റെയില്‍വേ സ്റ്റേഷന്‍ ആണ് ജിയോലിക്കോട്ടിനോട് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഏതാണ്ട് 18 കിലോമീറ്റര്‍ ദൂരമാണ് ജിയോലിക്കോട്ടില്‍നിന്നും ഇവിടേക്കുള്ളത്. ടൂറിസപരമായി പ്രാധാന്യമുള്ളതിനാല്‍ കത്ഗോടത്തിലേക്ക് ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളില്‍നിന്നും ട്രെയിനുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    56 കിലോമീറ്റര്‍ ദൂരത്തുള്ള പന്ത്നഗര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയാല്‍ നിങ്ങള്‍ക്ക് അനായാസേന ജിയോലിക്കോട്ടിലെത്താം. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള ഡല്‍ഹി - പന്ത്നഗര്‍ വിമാനസര്‍വീസുകളെയും നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue