Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജിയോലിക്കോട്ട് » കാലാവസ്ഥ

ജിയോലിക്കോട്ട് കാലാവസ്ഥ

ടൂറിസപരമായ പ്രാധാന്യം കണക്കിലെടുത്ത് വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതിനാല്‍ യാത്രക്കാര്‍ക്ക് ഏതുകാലത്തും ജിയോലിക്കോട്ട് സന്ദര്‍ശിക്കാം.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങി മെയ് മാസത്തിലവസാനിക്കുന്ന വേനല്‍ക്കാലത്ത് 20 ഡിഗ്രി സെല്‍ഷ്യസിനും 10 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ജിയോലിക്കോട്ടിലെ താപനില. 22 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ കൂടിയ ചൂട്. കുറഞ്ഞ താപനിലയാകട്ടെ 8 ഡിഗ്രി സെല്‍ഷ്യസും. ചിലപ്പോഴൊക്കെ ഈ പ്രദേശത്ത് വേനല്‍മഴയും ലഭിക്കാറുണ്ട്.

മഴക്കാലം

വര്‍ഷം മുഴുവനും തണുത്ത കാലാവസ്ഥയാണ് ജിയോലിക്കോട്ടില്‍ അനുഭവപ്പെടുന്നത്. ഈ തണുപ്പിന്‍റെ ആലസ്യത്തില്‍നിന്നും ഉണരാനായി വിനായക ചതുര്‍ഥി, ദീപാവലി, ഹോളി, രാമനവമി തുടങ്ങിയ ആഘോഷങ്ങളെല്ലാം ഇന്നാട്ടുകാര്‍ ആര്‍ഭാടപൂര്‍വ്വം കൊണ്ടാടുന്നു.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ജിയോലിക്കോട്ടിലെ മഞ്ഞുകാലം. 7 ഡിഗ്രി സെല്‍ഷ്യസിനും 3 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ഇക്കാലത്ത് ഇവിടുത്തെ താപനില. കനത്ത മഞ്ഞുവീഴ്ചയും, മൂടല്‍മഞ്ഞും ചിലപ്പോഴൊക്കെ ഈ പ്രദേശത്തെ അതിശൈത്യത്തിന്‍റെ മരവിപ്പിലേക്ക് തള്ളിവിടാറുണ്ട്‌.